സൗദി ദേശീയ ദിനം; വാണിജ്യ സ്ഥാപനങ്ങള്‍ പ്രഖ്യാപിക്കുന്ന ഓഫറുകള്‍ക്ക് നിബന്ധനകള്‍ പാലിക്കണം
 Saudi budget

സൗദി അറേബ്യയുടെ ദേശീയ ദിനാഘോഷം പ്രമാണിച്ച് രാജ്യത്തെ വാണിജ്യ സ്ഥാപനങ്ങള്‍ വിലക്കിഴിവുപോലുള്ള ആനുകൂല്യങ്ങള്‍ പ്രഖ്യാപിക്കുമ്പോള്‍ കൃത്യമായ മാനദണ്ഡങ്ങള്‍ പാലിക്കണമെന്ന് സൗദി വാണിജ്യ മന്ത്രാലയം. ദേശീയദിനവുമായി ബന്ധപ്പെട്ട വിലക്കിഴിവ് നല്‍കുമ്പോള്‍ സ്ഥാപനങ്ങള്‍ മന്ത്രാലയത്തിന്റെ മുന്‍കൂര്‍ അനുമതി നേടണം. 

വാണിജ്യ മന്ത്രാലയത്തില്‍ നിന്ന് ഓഫറുകള്‍ നല്‍കാനായി ലഭിക്കുന്ന അനുമതി പത്രം സ്ഥാപനത്തില്‍ ഉചിതമായതും ഉപഭോക്താക്കള്‍ക്ക് കാണാവുന്നതുമായ സ്ഥലത്ത് പ്രദര്‍ശിപ്പിക്കണമെന്നും വ്യവസ്ഥയുണ്ട്. എത്ര ശതമാനമാണ് വിലക്കുറവ് നല്‍കുന്നതെന്ന വിവരം ഉപഭോക്താക്കള്‍ക്ക് വായിച്ച് മനസിലാക്കത്തക്ക വിധം രേഖപ്പെടുത്തിയിരിക്കണം.

വിലക്കിഴിവ് പ്രഖ്യാപനത്തിന് മുമ്പും അതിന് ശേഷവുമുള്ള വിലയുടെ സ്റ്റിക്കറുകള്‍ ഉത്പന്നങ്ങള്‍ക്ക് മേല്‍ പതിച്ചിരിക്കണം. 15 ദിവസത്തില്‍ കൂടുതല്‍ വിലക്കിഴിവ് നല്‍കാന്‍ പാടില്ല എന്നീ അഞ്ച് വ്യവസ്ഥകളാണ് മന്ത്രാലയം പ്രഖ്യാപിച്ചിട്ടുള്ളത്. ഈ മാസം 17 മുതല്‍ 30 വരെയാണ് സൗദി അറേബ്യയില്‍ ദേശീയ ദിനത്തോടനുബന്ധിച്ച് പ്രഖ്യാപിക്കുന്ന വിലക്കിഴിവിന് അനുമതിയുള്ളത്.

Share this story