സൗദി മനുഷ്യാവകാശ കമ്മീഷന്‍ മേധാവിയായി ഡോ. ഹലാ ബിന്‍തിനെ നിയമിച്ചു
dkkdk

റിയാദ്: സൗദി അറേബ്യയുടെ മനുഷ്യാവകാശ കമ്മീഷന്‍ മേധാവിയായി ഡോ. ഹലാ ബിന്‍ത് മസീദ് ബിന്‍ മുഹമ്മദ് അല്‍ തുവൈജിരിയെ ഭരണാധികാരിയായ സല്‍മാന്‍ രാജാവ് നിയമിച്ചു.2017 ജൂണ്‍ മുതല്‍ ഫാമിലി അഫയേഴ്‌സ് കൗണ്‍സില്‍ സെക്രട്ടറി ജനറല്‍ പദവി വഹിക്കുകയായിരുന്നു ഡോ. ഹലാ അല്‍തുവൈജിരി. 2021 ഏപ്രില്‍ മുതല്‍ മാവവിഭവശേഷി, സാമൂഹിക വികസന മന്ത്രാലയത്തില്‍ അഡ്മിനിസ്‌ട്രേറ്റീവ് ഉപദേഷ്ടാവായും സേവനം അനുഷ്ഠിച്ചു വരുന്നു.

നിലവിലെ കമ്മീഷന്‍ തലവനായ ഡോ. അവാദ് ബിന്‍ സ്വാലിഹ് അല്‍ അവാദിനെ റോയല്‍ കോര്‍ട്ട് ഉപദേശകരില്‍ ഒരാളായി നിയമിച്ചു.

ജി20 സ്ത്രീ ശാക്തീകരണ സംഘത്തിന്റെ മേധാവിയായും പ്രവര്‍ത്തിച്ചിട്ടുണ്ട് ഡോ. ഹലാ അല്‍തുവൈജിരി. കിങ് സഊദ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍, ബിരുദം, മാസ്റ്റര്‍, പിഎച്ച്ഡി ബിരുദങ്ങള്‍ നേടിയിട്ടുണ്ട്. അമീറ നൂറ അവാര്‍ഡ് ഫോര്‍ വിമന്‍സ് എക്‌സലന്‍സ് ഉപദേശക സമിതി, സൗദി അറേബ്യന്‍ സൊസൈറ്റി ഫോര്‍ കള്‍ച്ചറല്‍ ആന്‍ഡ് ഹെറിറ്റേജ് സാംസ്‌കാരിക പരിപാടി ഉപദേശക സമിതി അംഗമാണ്.
 

Share this story