സൗദി കിരീടാവകാശി തുര്‍ക്കിയില്‍; വിവിധ മേഖലകളില്‍ സഹകരണം ശക്തമാക്കും
saudi
ഈജിപ്ത്, ജോര്‍ദാന്‍ എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിച്ച ശേഷമാണ് അദ്ദേഹം തുര്‍ക്കിയിലെത്തിയത്.

തുര്‍ക്കി സന്ദര്‍ശനത്തിനെത്തിയ സൗദി കിരീടാവകാശി അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന് ഊഷ്മള സ്വീകരണം. തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്റെ ക്ഷണം സ്വീകരിച്ചാണ് സൗദി കിരീടാവകാശി ബുധനാഴ്ച തുര്‍ക്കിയില്‍ എത്തിയത്.

ഈജിപ്ത്, ജോര്‍ദാന്‍ എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിച്ച ശേഷമാണ് അദ്ദേഹം തുര്‍ക്കിയിലെത്തിയത്. വിവിധ മേഖലകളില്‍ സഹകരണം ശക്തമാക്കാന്‍ സൗദി അറേബ്യയും തുര്‍ക്കിയും തമ്മില്‍ ധാരണയായി. തുര്‍ക്കിയില്‍ നിക്ഷേപമിറക്കാന്‍ സൗദിക്ക് ക്ഷണം ലഭിച്ചു. രാഷ്ട്രീയ, സാമ്പത്തിക, സൈനിക, സുരക്ഷ, സാംസ്‌കാരിക മേഖലകളിലടക്കം ഇരു രാജ്യങ്ങളും സഹകരണം വര്‍ധിപ്പിക്കാന്‍ ധാരണയിലെത്തി. കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച മേഖലയിലെ പദ്ധതികള്‍ക്ക് സൗദിയുടെ ശ്രമങ്ങള്‍ക്ക് തുര്‍ക്കി പിന്തുണ അറിയിച്ചു. 

Share this story