അല്‍ ഖ്വയിദ തലവനെ കൊലപ്പെടുത്തിയതിനെ സ്വാഗതം ചെയ്ത് സൗദി അറേബ്യ
chief Ayman al-Zawahiri
തീവ്രവാദത്തെ ചെറുക്കുന്നതിനും ഉന്മൂലനം ചെയ്യുന്നതിനും സഹകരണം ശക്തിപ്പെടുത്തേണ്ടതിന്റെ പ്രാധാന്യം സൗദി ചൂണ്ടിക്കാട്ടി

അല്‍ ഖ്വയിദ തലവന്‍ അയ്മന്‍ അല്‍ സവാഹിരിയെ കൊലപ്പെടുത്തിയ യു.എസ്. പ്രസിഡന്റ് ജോ ബൈഡന്റെ പ്രഖ്യാപനത്തെ സ്വാഗതം ചെയ്ത് സൗദിഅറേബ്യ. വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രസ്താവനയെ ഉദ്ധരിച്ചാണ് റിപ്പോര്‍ട്ട്.
അമേരിക്കയിലും സൗദി അറേബ്യയിലും ഹീനമായ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നതിനും നടപ്പാക്കുന്നതിനും നേതൃത്വംനല്‍കിയ തീവ്രവാദി നേതാക്കളില്‍ ഒരാളായി അല്‍ സവാഹിരിയെ കണക്കാക്കുന്നു. അല്‍ സവാഹിരിയുടെ നേതൃത്വത്തില്‍ നടന്ന തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ സൗദി പൗരന്മാര്‍ ഉള്‍പ്പെടെ വിവിധ രാജ്യങ്ങളിലും മതങ്ങളിലുംപെട്ട ആയിരക്കണക്കിന് നിരപരാധികളെയാണ് കൊന്നൊടുക്കിയതെന്ന് വിദേശകാര്യ മന്ത്രാലയം പറഞ്ഞു.

തീവ്രവാദത്തെ ചെറുക്കുന്നതിനും ഉന്മൂലനം ചെയ്യുന്നതിനും സഹകരണം ശക്തിപ്പെടുത്തേണ്ടതിന്റെ പ്രാധാന്യം സൗദി ചൂണ്ടിക്കാട്ടി. നിരപരാധികളെ തീവ്രവാദ സംഘടനകളില്‍നിന്ന് സംരക്ഷിക്കാന്‍ ഒരുമിച്ച് സഹകരിക്കാന്‍ സൗദി അറേബ്യ എല്ലാ രാജ്യങ്ങളോടും ആഹ്വാനം ചെയ്തതായും പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.

Share this story