സൗദിയിൽ തൊഴിലാളികൾ സഞ്ചരിച്ച ബസും ട്രക്കും കൂട്ടിയിടിച്ച് രണ്ട് ഇന്ത്യക്കാർ മരിച്ചു
accident

സൗദിയിലെ തുറൈഫിൽ പ്രവാസി തൊഴിലാളികൾ സഞ്ചരിച്ച ബസും ട്രക്കും കൂട്ടിയിടിച്ച് മലയാളി ഉൾപ്പെടെ രണ്ട് ഇന്ത്യക്കാർ മരിച്ചു. തൊഴിലാളികളുമായി ജോലി സ്ഥലത്തേക്ക് പുറപ്പെട്ട ബസ്സിന് പിറകിൽ ട്രക്ക് ഇടിച്ചാണ് അപകടമുണ്ടായത്. അപകടത്തിൽ മരിച്ച മലയാളിയുടെ മൃതദേഹം നാട്ടിലേക്കെത്തിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചതായി അധികൃതർ അറിയിച്ചു.

തിങ്കളാഴ്ച രാവിലെ ആറ് മണിക്ക് സൗദി അറേബ്യയിലെ തുറൈഫിൽ നിന്ന് അറാറിലേക്ക് പോകുന്ന ഹൈവേയിൽ വെച്ചായിരുന്നു അപകടം. പ്രവാസികളായ തൊഴിലാളികളെ ജോലി സ്ഥലത്തേക്ക് കൊണ്ടുപോകുകയായിരുന്ന ബസ്സിന് പിറകിൽ ട്രക്ക് ഇടിച്ചാണ് അപകടമുണ്ടായത്. അപകടത്തിൽ തിരുവനന്തപുരം സ്വദേശിയുൾപ്പെടെ രണ്ട് പേർ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. ഉത്തർപ്രദേശ് സ്വദേശിയാണ് മരിച്ച രണ്ടാമത്തെയാൾ. ഇവർ ബസ്സിൻ്റെ പിൻസീറ്റിൽ ഇരുന്നായിരുന്നു യാത്ര ചെയ്തിരുന്നത് എന്നാണ് സൂചന.
 

Share this story