സൗദിയിൽ ഗാർഹീക തൊഴിലാളികൾക്കുള്ള വാർഷിക ലെവി നിർത്തലാക്കുന്നത് സംബന്ധിച്ച് പഠനം നടത്താൻ നിർദ്ദേശം

google news
Saudi Arabia

സൗദിയിൽ ഗാർഹീക തൊഴിലാളികൾക്ക് ഏർപ്പെടുത്തിയ സെലക്ടീവ് വാർഷിക ലെവി നിർത്തലാക്കുന്നത് സംബന്ധിച്ച് പഠനം നടത്താൻ നിർദ്ദേശം. സൗദി ശൂറാ കൌൺസിലാണ് മാനവവിഭവശേഷി മന്ത്രാലയത്തിന് നിർദ്ദേശം നൽകിയത്. നാലിൽ കൂടുതൽ ഗാർഹിക ജീവനക്കാരുള്ള സ്വദേശി തൊഴിലുടമക്കും രണ്ടിൽ കൂടുതല് ജീവനക്കാരുള്ള വിദേശി തൊഴിലുടമക്കുമാണ് ലെവി ബാധകമാകുക.

ഗാർഹിക ജീവനക്കാർക്ക് ഏർപ്പെടുത്തിയ സെലക്ടീവ് വാർഷിക ലെവി നിറുത്തലാക്കുന്നത് സംബന്ധിച്ച് പഠനം നടത്താൻ ശൂറാ കൌൺസിൽ ആവശ്യപ്പെട്ടു. മാനവവിഭവശേഷി മന്ത്രാലയത്തോടാണ് കൌൺസിൽ ആവശ്യമുന്നയിച്ചത്. മന്ത്രാലയം ഗാർഹീക ജീവനക്കാർക്ക് നിർബന്ധമാക്കിയ ലെവി സമ്പ്രദായം പുനപരിശോധിക്കുന്നതിനാണ് നിർദ്ദേശം നൽകിയത്. നാലിൽ കൂടുതൽ ഗാർഹീക ജീവനക്കാരുള്ള സ്വദേശി തൊഴിലുടമകൾക്കും രണ്ടിൽ കൂടുതൽ ജീവനക്കാരുള്ള വിദേശി തൊഴിലുടമക്കും വാർഷിക ലെവി ഏർപ്പെടുത്തുന്നതിന് മന്ത്രാലയം ഉത്തവ് പുറപ്പെടുവിച്ചിരുന്നു.
 

Tags