സൗദി അറേബ്യയില്‍ മാൻഹോളിൽ വീണ് 50 വയസുകാരന്‍ മരിച്ചു
death

റിയാദ്: സൗദി അറേബ്യയില്‍ സ്വന്തം വീട്ടിലെ ഡ്രെയിനേജ് സംവിധാനത്തിലുള്ള മാൻഹോളിൽ വീണ് സൗദി പൗരൻ മരിച്ചു. ഉത്തര മക്കയിലെ അൽ നവാരിയയിലെ വീട്ടിലാണ് സംഭവം. അമ്പതുകാരനാണ് മരിച്ചത്. ഡ്രൈനേജ് നന്നാക്കാൻ ശ്രമിക്കുന്നതിനിടെ കാൽവഴുതി വീഴുകയായിരുന്നു. 

മാൻഹോളിൽ വീണ അപകടം സംബന്ധിച്ച് രാജ്യത്തെ സുരക്ഷാ വകുപ്പുകൾക്കും സൗദി റെഡ് ക്രസന്റിലും വിവരം ലഭിച്ച ഉടനെ രക്ഷാപ്രവർത്തകർ സ്ഥലത്തെത്തി. എന്നാല്‍ മാൻഹോളിൽ നിന്നും ഇയാളെ പുറത്തെടുത്തപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. തുടർ നടപടികൾക്കു വേണ്ടി മൃതദേഹം പിന്നീട് മോർച്ചറിയിലേക്ക് നീക്കി. 

Share this story