സൗദി അറേബ്യയില്‍ കോവിഡ് കേസുകൾ കുതിച്ചുയരുന്നു
covid test


സൗദി അറേബ്യയില്‍ കുതിച്ചുയരുകയാണ് പുതിയ കൊവിഡ് കേസുകളുടെ എണ്ണം. പുതുതായി 1,152 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. രാജ്യമാകെ ഒരാള്‍ മരിച്ചു. നിലവിലെ രോഗികളില്‍ 864 പേര്‍ സുഖം പ്രാപിച്ചു. രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത ആകെ കേസുകളുടെ എണ്ണം 7,80,135 ആയി. ആകെ രോഗമുക്തരുടെ എണ്ണം 7,61,354 ആയി ഉയര്‍ന്നു.

ആകെ മരണസംഖ്യ 9,176 ആയി. രോഗബാധിതരില്‍ 9,605 പേരാണ് ചികിത്സയില്‍ കഴിയുന്നത്. ഇതില്‍ 96 പേരുടെ നില ഗുരുതരം. ഇവര്‍ രാജ്യത്തെ വിവിധ ആശുപത്രികളില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ നില തൃപ്തികരമാണ്. 24 മണിക്കൂറിനിടെ 36,103 ആര്‍.ടി-പി.സി.ആര്‍ പരിശോധനകള്‍ നടത്തി.
 

Share this story