സൗദിയിൽ കോവിഡ് രോഗികളുടെ എണ്ണം നൂറിൽ താഴെ
covid

സൗദിയിൽ പുതിയ കോവിഡ് രോഗികളുടെ എണ്ണം നൂറിൽ താഴെയെത്തി. പുതുതായി 91 കോവിഡ് കേസുകളാണ് സ്ഥിരീകരിച്ചത്. 223 പേർ രോഗമുക്തി നേടി. ഇതോടെ ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ കോവിഡ് കേസുകളുടെ എണ്ണം 7,53,332 ഉം രോഗമുക്തരുടെ എണ്ണം 7,40,467 ഉം ആയി. 24 മണി്കൂറിനിടെ ഒരു മരണമാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്.


 
ഇതോടെ രാജ്യത്തെ ആകെ മരണം 9,076 ആയി.നിലവിൽ 3,789 പേർ രോഗം ബാധിച്ച് ചികിത്സയിലുണ്ട്. ഇവരിൽ 45 പേർ ഗുരുതരാവസ്ഥയിലാണ്. ഗുരുതരാവസ്ഥയിലുള്ള രോഗികൾ രാജ്യത്തെ വിവിധ ആശുപത്രി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ തുടരുകയാണ്. സൗദിയിൽ നിലവിലെ കോവിഡ് മുക്തിനിരക്ക് 98.29 ശതമാനവും മരണനിരക്ക് 1.2 ശതമാനവുമാണ്.
 

Share this story