വിദേശ തീർഥാടകർക്കുള്ള ഓൺലൈൻ ഉംറ വീസ നടപടിക്രമങ്ങൾ സൗദി അറേബ്യ ലളിതമാക്കി
Saudi Arabia

വിദേശ തീർഥാടകർക്കുള്ള ഓൺലൈൻ ഉംറ വീസ നടപടിക്രമങ്ങൾ സൗദി അറേബ്യ ലളിതമാക്കി. ഇലക്ട്രോണിക് പ്ലാറ്റ്‌ഫോമായ മഖാം വഴി വിദേശ തീർഥാടകർക്ക് ഉംറ പാക്കേജുകൾ തിരഞ്ഞെടുക്കാനും കുറഞ്ഞ സമയത്തിനുള്ളിൽ വീസ നടപടിക്രമങ്ങൾ പൂർത്തിയാക്കാനും കഴിയുമെന്ന് ഹജ് ഉംറ മന്ത്രാലയം അറിയിച്ചു.

തീർഥാടകർക്ക് വേഗത്തിൽ ലോകത്തെവിടെ നിന്നും ഉംറ വീസയ്ക്ക് അപേക്ഷിക്കാം. അംഗീകൃത ഓൺലൈൻ ട്രാവൽ ഏജന്റുമാർ വഴിയും തീർഥാടകർക്ക് അവരുടെ യാത്രാ പരിപാടികൾ ആസൂത്രണം ചെയ്യാൻ ഇതിലൂടെ കഴിയും. വീസയുടെ സാധുത 90 ദിവസമാണ്.

മഖാം പ്ലാറ്റ്‌ഫോം അടിസ്ഥാനപരമായി ഒരു ആഗോള വിതരണ സംവിധാനമായാണ് പ്രവർത്തിക്കുന്നത്. തീർഥാഥാടകക്ക് മഖാം പോർട്ടൽ സന്ദർശിക്കുകയും അവർക്ക് ആവശ്യമുള്ള ട്രാവൽ ഏജൻസി തിരഞ്ഞെടുക്കുകയും ചെയ്യാം. അവർ തിരഞ്ഞെടുക്കുന്ന ട്രാവൽ ഏജൻസിയുടെ വെബ്‌സൈറ്റിൽ പ്രവേശിച്ച് പുറപ്പെടുന്ന തീയതി, വിമാനത്താവളം തുടങ്ങിയ യാത്രാ വിശദാംശങ്ങൾ നൽകുകയും ചെയ്യാം
 

Share this story