സൗദിയിൽ കോവിഡ് രോഗമുക്തരായവരുടെ എണ്ണം 796,102 ആയി
covid

സൗദി അറേബ്യയിൽ കൊവിഡ് ബാധിച്ച് മൂന്നു പേർ കൂടി മരിച്ചു. ചികിത്സയിൽ കഴിയുന്നവരിൽ 346 പേർ കൂടി സുഖം പ്രാപിച്ചു. അതേസമയം കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് പുതിയതായി 227 പേർക്ക് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു.’

രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്ത ആകെ കൊവിഡ് കേസുകളുടെ എണ്ണം 810,187 ആയി. ഇതുവരെ രോഗമുക്തരായവരുടെ എണ്ണം 796,102 ആയി ഉയർന്നു. രാജ്യത്തെ കൊവിഡ് കാരണം ഇതുവകെ മരണപ്പെട്ടവരുടെ എണ്ണം 9,255 ആയി.
 

Share this story