സൗദിയില്‍ ക്രിസ്തീയ പുരോഹിതന്‍ കൂടിയായ മലയാളി മരിച്ചു
Christian priest

റിയാദ്: ജിദ്ദയില്‍ നാറ്റ്കോ കമ്പനി ഉദ്യോഗസ്ഥനും പെനിയേല്‍ ചര്‍ച്ച് സഭാംഗവുമായ ബ്രദര്‍ ജോസഫ് സി.എ (55) ഹൃദയാഘാതംമൂലം ജിദ്ദയില്‍ നിര്യാതനായി.  ഇരുപത്തിരണ്ട് വര്‍ഷമായി ജിദ്ദയിലുള്ള പത്തനംതിട്ട തടിയൂര്‍ സ്വദേശിയായ ബ്രദര്‍ ജോസഫ് മുംബൈയിലാണ് സ്ഥിരതാമസം.

ബഥേല്‍ ബൈബിള്‍ കോളേജിന്റെ വിദൂര വിദ്യാഭ്യാസ വിഭാഗമായ ജി.ഐ.ടി.എസിലെ പഠിതാവായിരുന്നു. ജിദ്ദയില്‍ സ്‌കൂള്‍ അധ്യാപികയായ ജൂലി ജോസഫ് ആണ് ഭാര്യ. അയര്‍ലണ്ടില്‍ പഠിച്ചുകൊണ്ടിരിക്കുന്ന ആഞ്ചല, ക്രിസ്റ്റി എന്നിവര്‍ മക്കളാണ്. ജിദ്ദ സുലൈമാന്‍ ഫക്കീഹ് ആശുപത്രി മോര്‍ച്ചറിയിലുള്ള മൃതദേഹം മുംബൈയിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുന്നു.
 

Share this story