"സാരഥി യു എ ഇ ഓണനിലാവ് 2022"
Sarathi UAE Onanilav 2022

സാരഥി യു എ ഇ യുടെ ഈ വർഷത്തെ ഓണാഘോഷം ഓണനിലാവ് 2022 എന്ന പേരിൽ 18 സെപ്റ്റംബർ 2022    സ്പൈസി ലാൻഡ് റസ്റ്റോറന്റിൽ  യാദവസഭാ ജില്ലാ കമ്മിറ്റി അംഗവും, സാമൂഹ്യ പ്രവർത്തകയുമായ ശ്രീമതി വാസന്തി ടീച്ചർ നിലവിളക്ക് കൊളുത്തി ഉത്ഘാടനം നിർവഹിച്ചു. 

സാരഥിയുടെ ജനറൽ സെക്രട്ടറി ഗിരീഷ് സ്വാഗതവും പ്രസിഡന്റ് നാരായണൻ അരമ്മങ്ങാനം അദ്ധ്യക്ഷത വഹിച്ചു. ആഘോഷ കമ്മറ്റി ചെയർമാൻ ചന്ദ്രൻ ഇരിയ, ആർട്ട്സ് കൺവീനർ രാജേഷ് പല്ലേരി, പ്രോഗ്രാം കമ്മിറ്റി കൺവീനർ വിനോദ് കാഞ്ഞങ്ങാട് എന്നിവർ സംസാരിച്ചു.    

ആശ്രയ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ നാരായണൻ  നായർ , സാരഥി രക്ഷാധികാരി തമ്പാൻ പനക്കൂൽ, ഓണ നിലാവ് ആശംസകൾ നേർന്നുകൊണ്ട് പ്രസംഗിച്ചു.   താലപ്പൊലിയുംടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ  മാവേലിയെയും  കുട്ടി മാവേലിയെയും ആനയിച്ചു സ്വീകരിച്ചു. തുടർന്ന് മലയാള തനിമ ഒട്ടും ചോരാതെ ആസ്വാദകർക്ക് നവ്യാനുഭവമായി കാലാ പരിപാടികളും അരങ്ങേറി.

 സാരഥി കുടുംബത്തിലെ കലാ കായിക പ്രതിഭകളെയും എസ് എസ് എൽസി , പ്ലസ് ടൂ പരീക്ഷയിൽ വിജയം കൈവരിച്ച കുട്ടികൾക്കുമുള്ള പുരസ്കാരങ്ങൾ ഈ അവസരത്തിൽ  വിതരണം ചെയ്തു.

Share this story