സാൽമിയ മേഖലയിൽ അപ്രതീക്ഷിത പരിശോധന

google news
jhgc

കുവൈത്ത് സിറ്റി: ഖത്തർ സ്ട്രീറ്റിന് ചുറ്റുമുള്ള സാൽമിയ മേഖലയിൽ സുരക്ഷ അധികൃതർ അപ്രതീക്ഷിത പരിശോധന നടത്തി. ഈ മേഖലയിലേക്കുള്ള എല്ലാ വഴികളും സുരക്ഷാ ജീവനക്കാരാൽ അടച്ചാണ് പരിശോധന നടന്നത്. പ്രാദേശികമായി വാറ്റിയെടുത്ത 35 കുപ്പി മദ്യവുമായി ഒരു ഇന്ത്യൻ പ്രവാസി ഇവിടെനിന്ന് അറസ്റ്റിലായി. നിരവധി ഗതാഗത നിയമലംഘനങ്ങളും താമസ നിയമലംഘനങ്ങളും കണ്ടെത്തിയിട്ടുണ്ട്. വിദ്യാഭ്യാസ മേഖലയിലെ അസിസ്റ്റന്റ് ഡയറക്ടർ ജനറൽ മേജർ ജനറൽ ഷെയ്ഖ് ഫവാസ് അൽ ഖാലിദിന്റെ മേൽനോട്ടത്തിലായിരുന്നു പരിശോധന. ഏകോപനത്തിനും തുടർനടപടികൾക്കുമുള്ള അസിസ്റ്റന്റ് ഡയറക്ടർ ജനറൽ, ബ്രിഗേഡിയർ ജനറൽ ഖാലിദ് മഹ്മൂദും പങ്കാളിയായി.

Tags