പുകയില വില്‍പ്പന; മൂന്ന് പ്രവാസികള്‍ക്ക് ആറു ലക്ഷം രൂപ പിഴ

google news
court

സ്‌കറ്റ്: നിയമവിരുദ്ധമായി പുകയില വില്‍പ്പന നടത്തിയതിന് ഒമാനില്‍ മൂന്ന് പ്രവാസികള്‍ക്ക് പിഴ.തെക്കന്‍ അല്‍ ബത്തിന ഗവര്‍ണറേറ്റിലെ ബര്‍ക വിലായത്തിലാണ് പുകയില വില്‍പ്പന നടത്തിയ പ്രവാസികൾക്ക് 3,000 റിയാല്‍ (ആറു ലക്ഷം ഇന്ത്യന്‍ രൂപ) പിഴ ചുമത്തിയത്. ഇവരില്‍ നിന്ന് പുകയിലയും നിരോധിത ഉല്‍പ്പന്നങ്ങളും പിടിച്ചെടുത്തു. നിരോധിത സിഗരറ്റുകളും പ്രതികളില്‍ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്.

തെക്കന്‍ അല്‍ ബത്തിന ഗവര്‍ണറേറ്റിലെ ഉപഭോക്തൃ സംരക്ഷണ വിഭാഗവും, ഇന്‍സ്‌പെക്ഷന്‍ ആന്‍ഡ് മാര്‍ക്കറ്റ് കണ്‍ട്രോള്‍ വിഭാഗവും പുകയില നിയന്ത്രണ വിഭാഗവും സഹകരിച്ചാണ് മൂന്ന് പ്രവാസി തൊഴിലാളികളെ അറസ്റ്റ് ചെയ്തത്.  തുടര്‍ന്ന് ഇവര്‍ക്കെതിരായ നിയമ നടപടികള്‍ സ്വീകരിച്ചു.

കഴിഞ്ഞ ദിവസം ഒമാനിലേക്ക് മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച മൂന്ന് വിദേശികള്‍ അറസ്റ്റിലായിരുന്നു. സമുദ്രമാര്‍ഗം അനധികൃതമായി രാജ്യത്തേക്ക് പ്രവേശിക്കാനാണ് ഇവര്‍ ശ്രമിച്ചതെന്ന് റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു.
 

Tags