കുവൈറ്റിൽ കുടുംബവിസയ്ക്കുള്ള ശമ്പളപരിധി വർധിപ്പിച്ചു
visa

കുവൈറ്റ്: പ്രതിമാസം എണ്ണൂറ് കുവൈത്ത് ദിനാറിന് മുകളിൽ ശമ്പളമുള്ളവർക്ക് മാത്രമായിരിക്കും ഇനി കുവൈത്തിൽ കുടുംബ വിസ ലഭിക്കുക. ഇതുസംബന്ധിച്ച ഉത്തരവ് വൈകാതെ പുറപ്പെടുവിക്കും.കുവൈത്തിലെ വിദേശികളുടെ എണ്ണം നിയന്ത്രിക്കാൻ ലക്ഷ്യമിട്ടാണ് മാനദണ്ഡത്തിൽ മാറ്റംവരുത്തുന്നത്. നിലവിൽ അഞ്ഞൂറു ദിനാർ പ്രതിമാസശമ്പളമുള്ള പ്രവാസികൾക്ക് കുടുംബ വിസ അനുവദിച്ചിരുന്നു. പുതിയ തീരുമാന പ്രകാരം കുടുംബവിസയ്ക്ക് അപേക്ഷിക്കുമ്പോൾ എണ്ണൂറു ദിർഹത്തിനുമുകളിൽ ശമ്പളമുണ്ടെന്ന രേഖ ഹാജരാക്കണം. ശമ്പളത്തിനുപുറമേ മറ്റേതെങ്കിലും അധികവരുമാനമുണ്ടെങ്കിൽ അത് വിസ നൽകുന്നതിന് പരിഗണിക്കില്ല.
 

Share this story