ദുബൈയുടെ സുരക്ഷിത നഗരം പദ്ധതിക്ക്​ പിന്തുണ : യൂണിവ്യൂ കാമറകൾ സജ്ജം
cctv

ദുബൈയുടെ സുരക്ഷിത നഗര പദ്ധതിക്ക്​ പിന്തുണയുമായി യൂണിവ്യൂ കമ്പനി അധികൃതർ. നിർബന്ധിത സി.സി.ടിവി എന്ന ആശയത്തെ പിന്തുണക്കുന്നതിനായി വിവിധ ശ്രേണിയിലുള്ള ഐ.പി ക്യാമറകൾ കമ്പനി പുറത്തിറക്കി. ജുമൈറയിലെ ജെ.എൽ.ടിയിൽ വിപുലമായ ഓഫീസും പ്രവർത്തനം ആരംഭിച്ചു.

നഗരസുരക്ഷക്ക്​ ആവശ്യമായ കുറ്റമറ്റ ക്യാമറകൾക്കാണ്​ രൂപം നൽകിയിരിക്കുന്നതെന്ന്​ യുണിവ്യു കമ്പനി സാരഥികൾ അറിയിച്ചു. ചൈനയിലെ സി.സി ടി.വി വ്യവസായത്തിലെ മൂന്ന് മുൻനിര നിർമ്മാതാക്കളിൽ ഒന്നാണ്​ യൂണിവ്യൂ. എണ്ണമറ്റ കേന്ദ്രങ്ങൾക്കും മറ്റും സുരക്ഷയൊരുക്കുന്ന സ്ഥാപനം കൂടിയാണിത്​.​ ഔട്ട്ഡോർ ക്യാമറ ഉൽപ്പന്നങ്ങൾ ഏറ്റവും ഉയർന്ന ചൂടിലും പ്രവർത്തനക്ഷമമമാണെന്ന്​ കമ്പനി അധികൃതർ വിശദീകരിച്ചു.

വാർത്ത സമ്മേളനത്തിൽ മിഡിലീസ്റ്റ് ഡയറക്ടർ ലിയോ ലു, ടെക്നിക്കൽ ഡയറക്ടർ ജാക്സൺ ഷെൻ, യു.എ. ഇ കൺട്രി മാനേജർ ജാസൺ സെങ്, സെയിൽസ് മാനേജർ ഷിബിൻ തെക്കയിൽ കണ്ണമ്പത്ത് തുടങ്ങിയവർ പങ്കെടുത്തു.

Share this story