ലോകത്തിലെ ഏറ്റവും വേഗതയേറിയ മൊബൈല്‍ ഇന്റര്‍നെറ്റ് സേവനം ലഭിക്കുന്നത് ഖത്തറില്‍

smartphone


ദോഹ: ലോകത്തിലെ ഏറ്റവും വേഗതയേറിയ മൊബൈല്‍ ഇന്റര്‍നെറ്റ് സേവനം ലഭിക്കുന്നത് ഖത്തറിലെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍. ഇന്റര്‍നെറ്റ് വേഗത അളക്കുന്ന വെബ്‌സൈറ്റായ Ooklaയുടെ ഗ്ലോബല്‍ ഇന്‍ഡക്‌സ് റാങ്കിങ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഖത്തര്‍ ഒന്നാം സ്ഥാനത്ത് എത്തിയത്. 2022 നവംബര്‍ മാസത്തെ കണക്കുകള്‍ പ്രകാരമുള്ള റിപ്പോര്‍ട്ടാണിത്. മൊബൈല്‍ ഇന്റര്‍നെറ്റ് വേഗതയുടെ കാര്യത്തില്‍ ഖത്തറിന്റെ സ്ഥാനം വളരെ മെച്ചമാണ്.


ഖത്തറിലെ മൊബൈല്‍ ഇന്റര്‍നെറ്റ് സേവനം ഉപയോഗിച്ചുള്ള ശരാശരി ഡൗണ്‍ലോഡിങ് വേഗത സെക്കന്റില്‍ 176.18 മെഗാബൈറ്റുകളാണ്. അപ്‌ലോഡിങ് വേഗതയാവട്ടെ 25.13 എം.ബിപി.എസും. 2021 നവംബറിലെ ഇന്റര്‍നെറ്റ് വേഗതയെ അപേക്ഷിച്ച് ഖത്തര്‍ തങ്ങളുടെ സ്ഥാനം മെച്ചപ്പെടുത്തിയിട്ടുമുണ്ട്. ഒരു വര്‍ഷം മുമ്പ് ശരാശരി ഡൗണ്‍ലോഡിങ് വേഗത 98.10 എംബിപിഎസ് ആയിരുന്ന സ്ഥാനത്തു നിന്നാണ് ഇപ്പോള്‍ 176.18 എംബിപിഎസ് ആയി ഉയര്‍ന്നത്.
 

Share this story