അനധികൃതമായി രാജ്യത്തേക്ക് നുഴഞ്ഞുകയറിയവരെ റോയൽ ഒമാൻ പൊലിസ് അറസ്റ്റ് ചെയ്തു
arrested

രാജ്യാതിർത്തി ലംഘിച്ച് അനധികൃതമായി ഒമാനിലേക്ക് നുഴഞ്ഞുകയറിയ നിരവധി പേരെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു.അറബ്, ആഫ്രിക്കൻ രാജ്യങ്ങളിൽനിന്നുള്ള നുഴഞ്ഞുകയറ്റക്കാരെയാണ് ആവശ്യമായ രേഖകളൊന്നുമില്ലാതെ അനധികൃതമായി രാജ്യത്തേക്ക് പ്രവേശിച്ചതിന്റെ പേരിൽ ദോഫാർ ഗവർണറേറ്റ് പൊലീസ് കമാൻഡ് അറസ്റ്റ് ചെയ്തത്. പിടിയിലായവർക്കെതിരെ നിയമ നടപടികൾ പൂർത്തീകരിച്ചതായും പൊലീസ് അറിയിച്ചു.

Share this story