റമദാൻ; കുവൈത്തില്‍ പ്രതിദിനം ശരാശരി 397 വാഹനാപകടങ്ങള്‍
accident


കുവൈത്തില്‍ റമദാനില്‍ പ്രതിദിനം ശരാശരി 397 വാഹനാപകടങ്ങള്‍ വീതം രജിസ്റ്റര്‍ ചെയ്യപ്പെടുന്നതായി റിപ്പോര്‍ട്ട്. ട്രാഫിക് ഓപ്പറേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റില്‍ നിന്നുള്ള അപകടങ്ങളുടെ സ്ഥിതിവിവരക്കണക്കനുസരിച്ച് റമദാന്‍ ആദ്യ പതിനഞ്ചു നാളുകളില്‍ 5,959 വാഹനാപകടങ്ങളാണ് രേഖപെപ്പടുത്തിയത്.

ഇതില്‍ 3034 അപകടങ്ങള്‍ ഇഫ്താറിനു മുന്‍പും 2,925 അപകടങ്ങള്‍ രാത്രികാലങ്ങളിലുമാണ് സംഭവിച്ചിട്ടുള്ളത്. അശ്രദ്ധയോടെയുള്ള ഡ്രൈവിങ്ങും അമിത വേഗതയും പലപ്പോഴും അപകടത്തിന് കാരണമാകുന്നതായി ട്രാഫിക്ക് ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടി.

ഡ്രൈവിങ് വേളയില്‍ സീറ്റ്‌ബെല്‍റ്റ് ധരിക്കുക, മൊബൈല്‍ ഫോണില്‍ സംസാരിച്ചു കൊണ്ടോ സന്ദേശങ്ങള്‍ വായിച്ചു കൊണ്ടോ വാഹനമോടിക്കാതിരിക്കുക, നോമ്പ് തുറസമയത്തെ മരണപ്പാച്ചില്‍ ഒഴിവാക്കുക എന്നിവയാണ് അപകടങ്ങള്‍ കുറക്കാന്‍ ഗതാഗത വകുപ്പ് മുന്നോട്ടു വെക്കുന്ന പ്രധാന നിര്‍ദ്ദേശങ്ങള്‍.

Share this story