യുഎഇയില്‍ ഇന്നും മഴ തുടരും
Mon, 16 Jan 2023

യുഎഇയില്‍ ഇന്നും മഴ തുടരുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണം കേന്ദ്രം അറിയിച്ചു. പകല്‍ പൊതുവേ അന്തരീക്ഷം മേഘാവൃതമായിരിക്കും. പടിഞ്ഞാറന്‍ തീരപ്രദേശങ്ങളിലും കടലിലും മഴ പെയ്യാന്‍ സാധ്യതയുണ്ട്. നേരിയതോ മിതമായതോ ആയ കാറ്റ് വീശാനും സാധ്യതയുണ്ടെന്ന് അതോറിറ്റി മുന്നറിയിപ്പ് നല്‍കി.
തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ സൗദി അറേബ്യയുടെ പല സ്ഥലങ്ങളിലും മഴ പെയ്‌തേക്കും.