യുഎഇയില്‍ മഴയും കാറ്റും തുടരും

UAE Rain
യുഎഇയില്‍ മഴയും കാറ്റും ഏതാനും ദിവസം കൂടി തുടരുമെന്നും വാഹനമോടിക്കുന്നവര്‍ അതീവ ജാഗ്രത പാലിക്കണമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ചില ഭാഗങ്ങളില്‍ ഇടിമിന്നലിന്റെ അകമ്പടിയോടെയായിരിക്കും മഴ.
തണുപ്പും കാറ്റും ശക്തമാകും. മണിക്കൂറില്‍ 60 കി.മീ വേഗത്തിലുള്ള കാറ്റ് അന്തരീക്ഷത്തെ പൊടിപടലമാക്കും. വെള്ളിയാഴ്ച മൂടിക്കെട്ടിയ അന്തരീക്ഷമായിരിക്കും.
 

Share this story