സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളില്‍ മഴ മുന്നറിയിപ്പ്

google news
oman rain

 സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴ തുടരാന്‍ സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ്.ഇടിമിന്നലോടുകൂടിയ മഴയും ശക്തമായ കാറ്റും ആലിപ്പഴവര്‍ഷവും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നതായി കേന്ദ്രം വ്യക്തമാക്കി. മഴയും കാറ്റും കാരണം കാഴ്ചയുടെ ദൂരപരിധി കുറയുമെന്നും റോഡുകളില്‍ വാഹനമോടിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ് നല്‍കി.

ശനിയാഴ്ചവരെ രാജ്യത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും കാലാവസ്ഥ വ്യതിയാനം ഉണ്ടാകുമെന്നും മഴ പെയ്യാന്‍ സാധ്യതയുണ്ടെന്നും നാഷനല്‍ സെന്റര്‍ ഫോര്‍ മീറ്റിയറോളജി (എന്‍.സി.എം) അറിയിച്ചു.ശനിയാഴ്ചവരെ ഇടത്തരവും കനത്തതുമായ തോതില്‍ മഴപെയ്യാന്‍ സാധ്യതയുള്ള പ്രദേശങ്ങളെക്കുറിച്ചും കേന്ദ്രം റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചു.റിയാദിന്റെയും കിഴക്കന്‍ പ്രവിശ്യയിലെയും മിക്ക ഭാഗങ്ങളിലും ജുബൈല്‍, ദമ്മാം, അല്‍ഖോബാര്‍ പ്രദേശങ്ങളിലും വ്യാഴം, വെള്ളി ദിവസങ്ങളില്‍ കാറ്റിനൊപ്പം ഇടിമിന്നലും മഴയും പ്രതീക്ഷിക്കുന്നതായും കാലാവസ്ഥാകേന്ദ്രം പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി.
 

Tags