ചോദ്യ പേപ്പര്‍ ചോര്‍ച്ച ; കുവൈറ്റില്‍ 14 ഉദ്യോഗസ്ഥര്‍ക്ക് തടവുശിക്ഷ

court

കുവൈറ്റില്‍ ഹൈസ്‌കൂള്‍ പരീക്ഷ ചോദ്യപേപ്പര്‍ ചോര്‍ന്ന കേസില്‍ വിദ്യാഭ്യാസ മന്ത്രാലയത്തില്‍ ജോലി ചെയ്യുന്ന 14 ഉദ്യോഗസ്ഥന്മാരെ ജയിലില്‍ അടക്കാന്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ഉത്തരവിട്ടു. പ്രതികളില്‍ നാലു വനിതകളും ഉള്‍പ്പെടും.
കോടതി ഉത്തരവിനെ തുടര്‍ന്ന് പ്രതികളെ ജയിലിലേക്ക് മാറ്റി. പ്രതികളില്‍ നിന്ന് വരവില്‍ കവിഞ്ഞ പണവും കണ്ടെത്തി.
ചോദ്യപ്പേപ്പര്‍ ചോര്‍ത്തി വാട്‌സ്ആപ്പ് വഴി പ്രചരിപ്പിച്ച കേസില്‍ പിടിയിലായ അധ്യാപകര്‍ ഉള്‍പ്പെടെ ആറു പ്രതികളുടെ കസ്റ്റഡി തുടരാന്‍ നേരത്തെ കോടതി ഉത്തരവിട്ടിരുന്നു.
 

Share this story