നാപ്സ് ഖത്തർ എട്ടാം വാർഷികവും ഓണാഘോഷവും
ppo

ദോഹ: നന്മണ്ട ഏരിയ പ്രവാസികളുടെ കൂട്ടായ്മയായ നാപ്സ് ഖത്തർ എട്ടാം വാർഷികവും ഓണാഘോഷവും നടത്തി. ഷഹാനിയ ഫാം ഹൗസിൽ നടന്ന പരിപാടിയോടനുബന്ധിച്ച് വിവിധ കലാകായികമത്സരങ്ങളും നൗഷാദ് കുമ്മൻകോടിന്റെ നേതൃത്വത്തിൽ ഗാനമേളയും നടന്നു. നാപ്സ് മെംബർ ഷാജു അഭയം രചനയും സംവിധാനവും നിർവഹിച്ച 'ലഹരി അരുത്' എന്ന നാടകവും അരങ്ങേറി. എൻ.കെ. ഷമീർ, നൗഷീർ, കെ.കെ. ഷബീർ, എം.പി. ബഷീർ, കെ.കെ. ഫഹദ്, നൗഫിറ ഷബീർ ഷബ്‌ന നൗഷി, ഷഹാന ശൗക്കി എന്നിവർ അവതരിപ്പിച്ചു. കെ.കെ. മുനീർ, എൻ. ഫെബിൻ, ഇ.കെ. അമീർ, ഷാഹുൽ നന്മണ്ട, കെ.പി. ജാഫർ, കെ.കെ. ഫായിസ്, നൗഫൽ തണൽ, എം.പി. ബഷീർ, സി. മെജേഷ്, ബി.എസ്. ഷംനാസ്, അഭിത്ത്, എൻ.കെ. മൊയ്‌ദീൻ കോയ എന്നിവർ പരിപാടികൾ നിയന്ത്രിച്ചു.

Share this story