ഖത്തറിൽ ശക്തമായ കാറ്റിനും കാഴ്ചക്കുറവിനും സാധ്യത
Sat, 14 May 2022

ഖത്തറിൽ ശക്തമായ കാറ്റിനും കാഴ്ചക്കുറവിനും സാധ്യതയുണ്ടെന്ന് ഖത്തർ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കടൽ തീരത്തെ കാലാവസ്ഥ പൊടി നിറഞ്ഞതായിരിക്കും. കൂടാതെ ദൂരക്കാഴ്ച കുറയുന്നതിനും ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
തീരത്ത് കാറ്റ് വടക്ക് പടിഞ്ഞാറ് ദിശയിൽ നിന്ന് 22 മുതൽ 32 നോട്ട് വരെ വേഗതയിൽ വീശിയടിച്ചേക്കാം. ചിലയിടങ്ങളിൽ 42 നോട്ട് വേഗത കൈവരിക്കാനും സാധ്യതയുണ്ട്. ചില സമയങ്ങളിൽ ദൃശ്യപരത 4 മുതൽ 8/2 വരെ കിലോമീറ്ററോ അതിൽ കുറവോ ആയിരിക്കും. തിരമാലകൾ 16 അടി വരെ ഉയരാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നൽകുന്നുണ്ട്.