ഖ​ത്ത​റി​ൽ തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ ക​ണ്ടെ​ത്തി റി​ക്രൂ​ട്ട്മെ​ന്റ് ന​ട​ത്താ​ൻ ധാ​ര​ണ​യാ​യി
 job  recruitment

ദോ​ഹ: ഖ​ത്ത​റി​ൽ തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ ക​ണ്ടെ​ത്തി റി​ക്രൂ​ട്ട്മെ​ന്റ് ന​ട​ത്താ​ൻ ധാ​ര​ണ​യാ​യ​താ​യി നോ​ർ​ക്ക റൂ​ട്ട്​​സ്​ റ​സി​ഡ​ന്‍റ​സ്​ വൈ​സ്​ ചെ​യ​ർ​മാ​ൻ പി. ​ശ്രീ​രാ​മ​കൃ​ഷ്ണ​ൻ അ​റി​യി​ച്ചു. ഖ​ത്ത​റി​ലേ​ക്കു​ള്ള തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ സം​ബ​ന്ധി​ച്ച് നോ​ർ​ക്ക ഡ​യ​റ​ക്ട​റും ഖ​ത്ത​ർ ആ​സ്ഥാ​ന​മാ​യ എ.​ബി.​എ​ൻ കോ​ർ​പ​റേ​ഷ​ൻ ചെ​യ​ർ​മാ​നു​മാ​യ ജ​യ​കൃ​ഷ്ണ മേ​നോ​നു​മാ​യി (ജെ.​കെ. മേ​നോ​ൻ) നോ​ർ​ക്ക ആ​സ്ഥാ​ന​ത്ത്​ ന​ട​ന്ന കൂ​ടി​ക്കാ​ഴ്ച​യി​ലാ​ണ്​ ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

വി​ദേ​ശ​ത്ത് തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ പ്ര​തീ​ക്ഷി​ക്കു​ന്ന മ​ല​യാ​ളി​ക​ൾ​ക്ക് വ്യ​ത്യ​സ്ത ചാ​ന​ലു​ക​ളി​ലൂ​ടെ റി​ക്രൂ​ട്ട്മെ​ന്റ് ശ​ക്തി​പ്പെ​ടു​ത്താ​ൻ നോ​ർ​ക്ക റൂ​ട്ട്സ് ശ്ര​മി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്ന് യോ​ഗ​ത്തി​നു ശേ​ഷം പി. ​ശ്രീ​രാ​മ​കൃ​ഷ്ണ​ൻ പ​റ​ഞ്ഞു. ലോ​ക​ത്തെ​ല്ലാ​യി​ട​ത്തു​മു​ള്ള തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ ക​ണ്ടെ​ത്തി പ്ര​ഫ​ഷ​ന​ലു​ക​ൾ​ക്കും വി​ദ​ഗ്​​ധ തൊ​ഴി​ലാ​ളി​ക​ൾ​ക്കും അ​തോ​ടൊ​പ്പം സാ​ധാ​ര​ണ​ക്കാ​രാ​യ തൊ​ഴി​ലാ​ളി​ക​ൾ​ക്കു​മു​ള്ള അ​വ​സ​ര​ങ്ങ​ൾ ക​ണ്ടെ​ത്താ​നാ​ണ് നോ​ർ​ക്ക ഇപ്പോൾ ശ്രമം നടത്തുന്നത്.
 

Share this story