ഖത്തറിൽ ഈ മാസം ചൂട് വർധിക്കുമെന്ന് മുന്നറിയിപ്പ് ​​​​​​​
Heat

ഖത്തറിൽ ഈ മാസം ചൂട് വർധിക്കുമെന്ന് കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നൽകി. കൂടാതെ രാജ്യത്തുടനീളം ഹ്യുമിഡിറ്റിയും വർധിക്കുമെന്നും മുന്നറിയിപ്പിൽ പറയുന്നു. കാറ്റിന്റെ ഗതി കിഴക്ക് ദിശയിലേക്കായിരിക്കും വീശുക. ഇതാണ് ഹ്യുമിഡിറ്റി കൂടാൻ കാരണമാകുന്നത്.

ജൂലൈ മാസത്തിൽ ലഭിച്ച തോതിൽ ഈ മാസം മഴ ലഭിക്കാൻ സാധ്യത കുറവാണ്. ഈ വേനലിൽ രാജ്യത്തിന്റെ ചിലയിടങ്ങളിൽ ചൂട് 49 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നിരുന്നെങ്കിലും മഴ ലഭിച്ചതോടെ ഇതിൽ കാര്യമായ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്.

Share this story