ഖത്തറിൽ യുണീഖ് സംഘടിപ്പിച്ച ക്രിക്കറ്റ് ലീഗ് സമാപിച്ചു
s,kl,dsl

ഖത്തറിലെ ഇന്ത്യൻ നഴ്‌സുമാരുടെ കൂട്ടായ്മയായ യുണീഖ് സംഘടിപ്പിച്ച ക്രിക്കറ്റ് ലീഗ് സമാപിച്ചു. 16 ടീമുകളിലായി 230 ലേറെ നഴ്‌സുമാരാണ് ടൂർണമെന്റിൽ പങ്കെടുത്തത്. ഖത്തറിലെ വിവിധ ആശുപത്രിയിൽ നിന്നുള്ള ഇന്ത്യൻ നഴ്‌സുമാരാണ്.ക്രികറ്റ് ലീഗിൽ പാഡണിഞ്ഞത്. 16 ടീമുകൾ പങ്കെടുത്ത ടൂർണമെന്റിൽ ബർവ റോക്കേഴ്‌സാണ് ചാമ്പ്യൻമാരായത്. ലെജൻസ് ക്യുആർസിയെയാണ് ഫൈനലിൽ തോൽപ്പിച്ചത്. അബ്ദുൽ ഷഹീദ് ആണ് ടൂർണമെന്റിലെ മികച്ച താരം.

വിജയികൾക്ക് ഇന്ത്യൻ അംബാസിഡർ ഡോ. ദീപക് മിത്തലും ഇന്ത്യൻ സ്‌പോർട്‌സ് സെന്റർ പ്രസിഡന്റ് ഡോ. മോഹൻ തോമസും യുണീഖ് ഭാരവാഹികളും ചേർന്ന് ട്രോഫിയും സമ്മാനത്തുകയും കൈമാറി. യുണീഖിന്റെ പ്രവർത്തങ്ങൾ ഖത്തറിലെ ഇന്ത്യൻ കമ്മ്യൂണിറ്റിക്കിടയിൽ മാതൃകാപരമാണെന്ന് ഇന്ത്യൻ അംബാസിഡർ അഭിപ്രായപ്പെട്ടു. നിസാർ ചെറുവത്ത്, അജ്മൽ ഷംസ് എന്നിവർ നേതൃത്വം നൽകി.

Share this story