ഫേഷ്യല്‍ ബയോമെട്രിക് പേയ്‌മെന്റ് ഇടപാടുമായി ഖത്തര്‍നാഷണല്‍ ബാങ്ക്

face
ബാങ്ക് കാര്‍ഡോ മൊബൈല്‍ ഫോണോ ഉപയോഗിക്കാതെ ഉപഭോക്താവിന്റെ മുഖം തിരിച്ചറിഞ്ഞ് പേയ്‌മെന്റ് നടപടികള്‍ വേഗത്തിലാക്കുന്നതിനുള്ള പുതിയ ഫേഷ്യല്‍ ബയോമെട്രിക് പേയ്‌മെന്റ് സംവിധാനത്തിന് തുടക്കമിട്ട് ഖത്തര്‍ നാഷണല്‍ ബാങ്ക്. രാജ്യത്തെ വ്യാപാരികള്‍ക്ക് പേയ്‌മെന്റ് നടപടികള്‍ എളുപ്പത്തില്‍ പൂര്‍ത്തിയാക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ് പുതിയ സംവിധാനം.
ബാങ്ക് കാര്‍ഡോ മൊബൈലോ ഇല്ലാതെ തന്നെ ഉപഭോക്താവിന്റെ മുഖം തിരിച്ചറിഞ്ഞ് പണമിടപാട് നടപടികള്‍ എളുപ്പമാക്കുന്ന സാങ്കേതിക വിദ്യയാണിത്.
 

Share this story