ന്യൂയോർക്കിലെ മെട്രോപൊളിറ്റൻ ആർട്ട് മ്യൂസിയവുമായി സഹകരണം പ്രഖ്യാപിച്ച് ഖത്തർ മ്യൂസിയം
mmdm

ലോകപ്രശസ്തമായ ന്യൂയോർക്കിലെ മെട്രോപൊളിറ്റൻ ആർട്ട് മ്യൂസിയവുമായി സഹകരണം പ്രഖ്യാപിച്ച് ഖത്തർ മ്യൂസിയം.രാജ്യാന്തര തലത്തിൽ അമൂല്യമായ ശേഖരവുമായി ശ്രദ്ധേയമായ മെട്രോപൊളിറ്റൻ മ്യൂസിയവുമായി പ്രദർശനം, പരിപാടികൾ എന്നിവയിൽ പരസ്പര സഹകരിക്കാനാണ് തീരുമാനം.

മെട്രോപൊളിറ്റൻ മ്യൂസിയത്തിലെ നവീകരിച്ച ഇസ്ലാമിക കലാവിഭാഗം ഗാലറിയുടെ പത്താം വാർഷികത്തോടനുബന്ധിച്ച് ഖത്തർ മ്യൂസിയം അമൂല്യമായ സമ്മാനങ്ങൾ നൽകിയിരുന്നു. ഖത്തറിന്‍റെ പിന്തുണക്കുള്ള അംഗീകാരമായി ദി മെറ്റ് (െമേട്രാപൊളിറ്റൻ മ്യൂസിയത്തിന്‍റെ വിളിപ്പേര്) ഉമയ്യ, അബ്ബാസിയ ഭരണകാലത്തെ കലാ സൃഷ്ടികളുടെ ശേഖരത്തിന് ഖത്തർ ഗാലറി എന്ന് നാമകരണം ചെയ്തു.
 

Share this story