മൊബൈൽ രക്തദാന യൂനിറ്റുകളുടെ ശേഷി വർധിപ്പിച്ച് ക്യു.ബി.എസ്
mobile

ദോ​ഹ: ര​ക്ത, ര​ക്ത​ഘ​ട​ക​ങ്ങ​ൾ​ക്കു​വേ​ണ്ടി​യു​ള്ള വ​ർ​ധി​ച്ച ആ​വ​ശ്യം ക​ണ​ക്കി​ലെ​ടു​ത്തും ഫി​ഫ ലോ​ക​ക​പ്പ് 2022െൻ​റ ത​യാ​റെ​ടു​പ്പു​ക​ളു​ടെ ഭാ​ഗ​മാ​യും മൊ​ബൈ​ൽ ര​ക്ത​ദാ​ന യൂ​നി​റ്റു​ക​ളു​ടെ ശേ​ഷി വ​ർ​ധി​പ്പി​ച്ച് ഹ​മ​ദ് മെ​ഡി​ക്ക​ൽ കോ​ർ​പ​റേ​ഷ​ന് കീ​ഴി​ലു​ള്ള ഖ​ത്ത​ർ ബ്ല​ഡ് സ​ർ​വി​സ​സ്​ (ക്യു.​ബി.​എ​സ്).

ര​ക്തം ശേ​ഖ​രി​ക്കു​ന്ന​തി​നും സം​ഭ​രി​ച്ച് വെ​ക്കു​ന്ന​തി​നും കൂ​ടു​ത​ൽ ശേ​ഷി​യു​മു​ള്ള പു​തി​യ മൂ​ന്ന് മൊ​ബൈ​ൽ ര​ക്ത​ദാ​ന യൂ​നി​റ്റു​ക​ളാ​ണ് ഖ​ത്ത​ർ ബ്ല​ഡ് സെൻറ​ർ ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​തെ​ന്ന്​ എ​ച്ച്.​എം.​സി ല​ബോ​റ​ട്ട​റി മെ​ഡി​സി​ൻ ആ​ൻ​ഡ് പ​ത്തോ​ള​ജി വി​ഭാ​ഗം ട്രാ​ൻ​സ്​​ഫ്യൂ​ഷ​ൻ മെ​ഡി​സി​ൻ ഡി​വി​ഷ​ൻ എ​ക്സി​ക്യൂ​ട്ടി​വ് ഡ​യ​റ​ക്ട​ർ ഡോ. ​അ​യ്ഷ ഇ​ബ്റാ​ഹിം അ​ൽ മ​ൽ​കി പ​റ​ഞ്ഞു.

ഖ​ത്ത​റി​ലെ മു​ഴു​വ​ൻ ആ​ശു​പ​ത്രി​ക​ളി​ലേ​ക്കും ക്ലി​നി​ക്കു​ക​ളി​ലേ​ക്കു​മു​ള്ള ര​ക്ത​വും ര​ക്ത​ഘ​ട​ക​ങ്ങ​ളും ശേ​ഖ​രി​ക്കു​ക​യും വി​ത​ര​ണം ചെ​യ്യു​ക​യും ചെ​യ്യു​ന്ന രാ​ജ്യ​ത്തെ ഏ​ക സ്​​ഥാ​പ​ന​മാ​ണ് ഖ​ത്ത​ർ ബ്ല​ഡ് സെൻറ​ർ. ര​ക്ത​ത്തി​നാ​യു​ള്ള ആ​വ​ശ്യം വ​ർ​ധി​ച്ച​തും ലോ​ക​ക​പ്പ് ഫു​ട്ബാ​ൾ ത​യാ​റെ​ടു​പ്പു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ടു​മാ​ണ് പു​തി​യ മൂ​ന്നു മൊ​ബൈ​ൽ ര​ക്ത​ദാ​ന ട്ര​ക്കു​ക​ളു​ടെ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച​തെ​ന്നും കൂ​ടു​ത​ൽ പേ​ർ​ക്ക് ഒ​രേ​സ​മ​യം ര​ക്ത​ദാ​നം ചെ​യ്യാ​മെ​ന്നും അ​ത്യാ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളാ​ണ് ട്ര​ക്കു​ക​ളി​ൽ സ​ജ്ജ​മാ​ക്കി​യി​രി​ക്കു​ന്ന​തെ​ന്നും ഡോ. ​അ​ൽ മ​ൽ​കി പ​റ​ഞ്ഞു.

അ​തേ​സ​മ​യം, ഖ​ത്ത​ർ ബ്ല​ഡ് സെൻറ​ർ ക​ല​ക്ഷ​ൻ കേ​ന്ദ്രം ഈ​യി​ടെ കൂ​ടു​ത​ൽ സൗ​ക​ര്യ​മു​ള്ള സ്​​ഥ​ല​ത്തേ​ക്ക് മാ​റ്റി സ്​​ഥാ​പി​ച്ചി​രു​ന്നു.

അ​ന്താ​രാ​ഷ്ട്ര നി​ല​വാ​ര​ത്തി​ൽ മി​ക​ച്ച സേ​വ​ന​ങ്ങ​ളാ​ണ് കേ​ന്ദ്ര​ത്തി​ൽ ന​ൽ​കു​ന്ന​ത്. പ​രി​ച​യ സ​മ്പ​ന്ന​രാ​യ ജീ​വ​ന​ക്കാ​രാ​ണ് ക്യു.​ബി.​എ​സ്​ നി​യ​മി​ച്ചി​രി​ക്കു​ന്ന​ത്. ഓ​രോ ര​ക്ത​ദാ​താ​വി​നും മി​ക​ച്ച അ​നു​ഭ​വം ന​ൽ​കാ​നും ഏ​ത് അ​ന്വേ​ഷ​ണ​ങ്ങ​ൾ​ക്കും തൃ​പ്തി​ക​ര​മാ​യ മ​റു​പ​ടി ന​ൽ​കാ​നും ക​ഴി​യു​ന്ന​വ​രാ​ണി​വ​ർ -ഡോ. ​അ​ൽ മ​ൽ​കി കൂ​ട്ടി​ച്ചേ​ർ​ത്തു.

ര​ക്ത​ദാ​നം ചെ​യ്യു​ന്ന​തി​ന് സ്വ​യം സ​ന്ന​ദ്ധ​രാ​യ നി​ര​വ​ധി വ​ള​ന്റി​യ​ർ​മാ​രും ക്യു.​ബി.​എ​സി​നു​ണ്ടെ​ന്നും വി​വി​ധ അ​സോ​സി​യേ​ഷ​നു​ക​ൾ, മ​ന്ത്രാ​ല​യ​ങ്ങ​ൾ, ഡി​പ്ലോ​മാ​റ്റി​ക് മി​ഷ​ൻ, പൊ​തു, സ്വ​കാ​ര്യ സ്​​ഥാ​പ​ന​ങ്ങ​ൾ, ഖ​ത്ത​ർ സാ​യു​ധ​സേ​ന എ​ന്നി​വ​രെ​ല്ലാം ക്യു.​ബി.​എ​സു​മാ​യി ര​ക്ത​ദാ​ന​ത്തി​ൽ സ​ഹ​ക​രി​ച്ച് പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​രാ​ണ്. സ്​​ഥി​ര​മാ​യി ര​ക്ത​ദാ​ന​ത്തി​ന് സ​ജ്ജ​രാ​യ പ്ര​വ​ർ​ത്ത​ക​രി​ൽ ഏ​റെ സ​ന്തോ​ഷ​മു​ണ്ട് -അ​വ​ർ വി​ശ​ദീ​ക​രി​ച്ചു.

ലോ​ക ര​ക്ത​ദാ​ന ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ജൂ​ൺ 14 മു​ത​ൽ ജൂ​ൺ 17 വ​രെ 11 ര​ക്ത​ദാ​ന കാ​മ്പ​യി​നു​ക​ളാ​ണ് ക്യു.​ബി.​എ​സ്​ സം​ഘ​ടി​പ്പി​ച്ച​തെ​ന്ന് ഡോ. ​അ​ൽ മ​ൽ​കി ചൂ​ണ്ടി​ക്കാ​ട്ടി. നി​സ്വാ​ർ​ഥ​രാ​യ ന​മ്മു​ടെ ര​ക്ത​ദാ​താ​ക്ക​ൾ​ക്ക് ന​ന്ദി രേ​ഖ​പ്പെ​ടു​ത്തു​ന്നു​വെ​ന്നും അ​വ​ർ പ​റ​ഞ്ഞു.
 

Share this story