കോവിഡ്​ പോരാളികൾക്ക്​ ആദരവായി തപാൽ സ്റ്റാമ്പ് പു​റ​ത്തി​റ​ക്കി ക്യൂ ​പോ​സ്റ്റ്

google news
stamb

ദോ​ഹ: കോ​വി​ഡ്​ മു​ന്ന​ണി​പ്പോ​രാ​ളി​ക​ൾ​ക്ക്​ ആ​ദ​ര​വാ​യി ​ത​പാ​ൽ സ്റ്റാ​മ്പ് പു​റ​ത്തി​റ​ക്കി ഖ​ത്ത​ർ പോ​സ്റ്റ​ൽ സ​ർ​വി​സ്​ ക​മ്പ​നി​യാ​യ ക്യൂ ​പോ​സ്റ്റ്. കോ​വി​ഡ്​ വ്യാ​പ​ന​ത്തി​നി​ട​യി​ൽ സ്വ​ജീ​വ​ൻ അ​ർ​പ്പി​ച്ചും വെ​ല്ലു​വി​ളി ഏ​റ്റെ​ടു​ത്തും ക​ഠി​നാ​ധ്വാ​നം ചെ​യ്ത ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ, ഡോ​ക്ട​ർ​മാ​ർ, പൊ​ലീ​സ്​-​സൈ​നി​ക വി​ഭാ​ഗ​ങ്ങ​ൾ, ​ത​പാ​ൽ ജീ​വ​ന​ക്കാ​ർ എ​ന്നി​വ​ർ​ക്ക്​ ആ​ദ​ര​വാ​യാ​ണ്​ ഖ​ത്ത​ർ പോ​സ്റ്റ്​ ത​പാ​ൽ സ്റ്റാ​മ്പ്​ പു​റ​ത്തി​റ​ക്കി​യ​ത്.

ഏ​ഴു​ റി​യാ​ൽ വി​ല​യു​ള്ള ര​ണ്ടു​ സെ​റ്റ്​ സ്റ്റാ​മ്പാ​ണ്​ ത​യാ​റാ​ക്കി​യ​ത്. ഡോ​ക്ട​ർ​മാ​ർ, ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ, സൈ​നി​ക-​പൊ​ലീ​സ്​ വി​ഭാ​ഗ​ങ്ങ​ൾ തു​ട​ങ്ങി കോ​വി​ഡി​നെ​തി​രാ​യ പോ​രാ​ട്ട​ത്തി​ൽ വി​വി​ധ മേ​ഖ​ല​ക​ളി​ൽ നേ​തൃ​ത്വം ന​ൽ​കി​യ​വ​രെ പ്ര​തി​നി​ധാ​നം​ചെ​യ്യു​ന്ന ചി​ത്ര​ങ്ങ​ൾ പ​തി​പ്പി​ച്ചാ​ണ്​ ത​പാ​ൽ സ്റ്റാ​മ്പ്​ പു​റ​ത്തി​റ​ക്കി​യ​ത്. 3.50റി​യാ​ൽ വി​ല​യു​ള്ള ര​ണ്ട്​ സ്റ്റാ​മ്പു​ക​ൾ ചേ​ർ​ന്നാ​ണ്​ ഒ​രു സെ​റ്റ്.

ഇ​തി​നു​പു​റ​മെ, കോ​വി​ഡ്​ പോ​രാ​ളി​ക​ൾ​ക്ക്​ ആ​ദ​ര​മാ​യി എ​ൻ​വ​ല​പ്പും പു​റ​ത്തി​റ​ക്കി. ആ​ദ്യ​ദി​ന​ത്തി​ൽ എ​ട്ടു​റി​യാ​ൽ ഈ​ടാ​ക്കി വി​ൽ​പ​ന ന​ട​ത്തി​യ എ​ൻ​വ​ല​പ്പ്​ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക്​ 70 റി​യാ​ലി​നാ​ണ്​ വി​ൽ​ക്കു​ക. 10,000 സ്റ്റാ​മ്പും, 1000 എ​ൻ​വ​ല​പ്പു​മാ​ണ്​ പു​റ​ത്തി​റ​ക്കി​യ​ത്. ഖ​ത്ത​ർ പോ​സ്റ്റി​ന്‍റെ രാ​ജ്യ​ത്തെ എ​ല്ലാ ബ്രാ​ഞ്ചു​ക​ൾ വ​ഴി​യും സ്റ്റാ​മ്പും എ​ൻ​വ​ല​പ്പും വാ​ങ്ങാ​വു​ന്ന​താ​ണ്.

രാ​ജ്യ​ത്തി​ന്‍റെ ച​രി​ത്ര​നി​മി​ഷ​ങ്ങ​ൾ ത​പാ​ൽ​മു​ദ്ര​ക​ളി​ൽ പ​തി​പ്പി​ച്ച്​ പൊ​തു​ജ​ന​ങ്ങ​ളി​ലേ​ക്ക്​ എ​ത്തി​ക്കു​ന്ന ദൗ​ത്യ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ്​ കോ​വി​ഡ്​ മു​ന്ന​ണി പോ​രാ​ളി​ക​ൾ​ക്ക്​ പ​രി​ഗ​ണ​ന ന​ൽ​കി സ്റ്റാ​മ്പി​റ​ക്കു​ന്ന​ത്.

ലോ​ക​ച​രി​ത്ര​ത്തി​ൽ ത​ന്നെ അ​തി​ഭീ​ക​ര​മാ​യ കാ​ല​മാ​യി അ​ട​യാ​ള​പ്പെ​ടു​ത്ത​പ്പെ​ട്ട കോ​വി​ഡ്​ മ​ഹാ​മാ​രി​ക്കെ​തി​രാ​യ പോ​രാ​ട്ട​ത്തി​ന്​ നേ​തൃ​ത്വം ന​ൽ​കി​യ ധീ​ര​ന്മാ​ർ​ക്കു​ള്ള ആ​ദ​ര​വാ​യി പു​റ​ത്തി​റ​ക്കി​യ ത​പാ​ൽ മു​ദ്ര​ക​ൾ സ്വ​ന്ത​മാ​ക്കാ​ൻ ലോ​ക​മെ​ങ്ങു​മു​ള്ള ത​പാ​ൽ സ്റ്റാ​മ്പ്​ ശേ​ഖ​ര​ണ​ക്കാ​രെ​യും മ​റ്റും ഖ​ത്ത​ർ പോ​സ്റ്റ്​ സ്വാ​ഗ​തം ചെ​യ്തു. ​വ​ർ​ഷാ​വ​സാ​നം ന​ട​ക്കാ​നി​രി​ക്കു​ന്ന ലോ​ക​ക​പ്പി​ന്‍റെ ഭാ​ഗ​മാ​യി ഫി​ഫ​യു​മാ​യു​ള്ള ധാ​ര​ണ​പ​ത്ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ലോ​ക​ക​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വി​ധ ത​പാ​ൽ സ്റ്റാ​മ്പു​ക​ൾ ഖ​ത്ത​ർ പോ​സ്റ്റ്​ പു​റ​ത്തി​റ​ക്കു​ന്നു​ണ്ട്. ലോ​ക​ക​പ്പ്​ മു​ദ്ര​ക​ളും ഖ​ത്ത​റി​ന്‍റെ പാ​ര​മ്പ​ര്യ​വും സ്​​റ്റേ​ഡി​യ​ങ്ങ​ളും ഫു​ട്​​ബാ​ളും ഉ​ൾ​പ്പെ​ടെ വൈ​വി​ധ്യ​മാ​ർ​ന്ന ​നി​മി​ഷ​ങ്ങ​ൾ അ​ട​യാ​ള​പ്പെ​ടു​ത്തു​ന്ന​താ​ണ്​ ഈ ​വി​ഭാ​ഗ​ത്തി​ലെ സ്റ്റാ​മ്പു​ക​ൾ.
 

Tags