പരിസ്ഥിതി നിയമ ലംഘനം : പ്രവാസികൾക്കെതിരെ നടപടിക്ക് ഉത്തരവ് ഇട്ട് പ​രി​സ്ഥി​തി പ​ബ്ലി​ക് അ​തോ​റി​റ്റി
epa

കു​വൈ​ത്ത് : ഉ​ൾ​ക്ക​ട​ൽ മ​ത്സ്യ​ബ​ന്ധ​നം, മ​ണ​ൽ മോ​ഷ​ണം, അ​ന​ധി​കൃ​ത സ്ഥ​ല​ങ്ങ​ളി​ൽ മാ​ലി​ന്യം ത​ള്ള​ൽ അ​ട​ക്ക​മു​ള്ള ഗു​രു​ത​ര പാ​രി​സ്ഥി​തി​ക നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ന​ട​ത്തു​ന്ന പ്ര​വാ​സി​ക​ൾ​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്കാ​ൻ പ​രി​സ്ഥി​തി പ​ബ്ലി​ക് അ​തോ​റി​റ്റി (ഇ.​പി.​എ) ഉ​ത്ത​ര​വി​ട്ടു. ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​വു​മാ​യി സ​ഹ​ക​രി​ച്ച് പു​റ​പ്പെ​ടു​വി​ച്ച സ​ർ​ക്കു​ല​റി​ൽ പി​ടി​ക്ക​പ്പെ​ടു​ന്ന വി​ദേ​ശ താ​മ​സ​ക്കാ​രെ അ​റ​സ്റ്റ്‌ ചെ​യ്യു​ന്ന​തി​നു പു​റ​മെ നാ​ട് ക​ട​ത്താ​നു​ള്ള വ്യ​വ​സ്ഥ​യു​മു​ണ്ടെ​ന്ന് കു​വൈ​ത്ത് മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു.

പ​രി​സ്ഥി​തി​ക്ക് ദോ​ഷം ചെ​യ്യു​ന്ന ഏ​ത് നി​യ​മ​ലം​ഘ​ന കേ​സും അ​ടു​ത്തു​ള്ള പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ അ​റി​യി​ക്ക​ണ​മെ​ന്നും അ​തു​വ​ഴി പൊ​ലീ​സി​ന് കു​റ്റ​വാ​ളി​യെ പി​ടി​കൂ​ടാ​നും നാ​ടു​ക​ട​ത്ത​ൽ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​കു​ന്ന​തു​വ​രെ സെ​ല്ലി​ൽ സൂ​ക്ഷി​ക്കാ​നും ക​ഴി​യു​മെ​ന്ന് ഇ.​പി.​എ ഡ​യ​റ​ക്ട​ർ ശൈ​ഖ് അ​ഹ്മ​ദ് അ​ൽ ഹു​മൂ​ദ് അ​സ്സ​ബാ​ഹ് ഇ​ൻ​സ്പെ​ക്ട​ർ​മാ​ർ​ക്ക് അ​യ​ച്ച സ​ർ​ക്കു​ല​റി​ൽ വി​ശ​ദീ​ക​രി​ച്ചു.

രാ​ജ്യ​ത്തെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ ഈ​യ​ടു​ത്ത് റി​പ്പോ​ർ​ട്ട് ചെ​യ്ത ധാ​രാ​ളം പ​രി​സ്ഥി​തി നി​യ​മ​ലം​ഘ​ന​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് പ​രി​സ്ഥി​തി പ​ബ്ലി​ക് അ​തോ​റി​റ്റി (ഇ.​പി.​എ) ഇ​പ്പോ​ൾ ന​ട​പ​ടി​ക​ൾ സ​ജീ​വ​മാ​ക്കി​യ​ത്. ക​ഴി​ഞ്ഞ​ദി​വ​സം ജ​ഹ്‌​റ മ​രു​ഭൂ​മി​യി​ലെ അ​ന​ധി​കൃ​ത സ്ഥ​ല​ത്ത് അ​വ​ശി​ഷ്ട​ങ്ങ​ൾ ത​ള്ളു​ന്ന​തി​നി​ടെ ട്ര​ക്ക് ഡ്രൈ​വ​ർ അ​റ​സ്റ്റി​ലാ​യി​രു​ന്നു.
 

Share this story