കനത്ത മഴയില്‍ അഭ്യാസ പ്രകടനം ; 90 വാഹനങ്ങള്‍ പിടിച്ചെടു്ത് ദുബായ് പൊലീസ്

police

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്തമഴയില്‍ റോഡില്‍ അഭ്യാസപ്രകടനം നടത്തിയ 90 വാഹനങ്ങള്‍ പിടിച്ചെടുത്തതായി ദുബായ് പൊലീസ് അറിയിച്ചു. പിടിച്ചെടുത്ത വാഹനങ്ങളില്‍ സ്‌പോര്‍ട്‌സ് കാറുകള്‍, എസ്.യു.വി. എന്നിവയുമുണ്ട്.
ഗുരുതര ഗതാഗത നിയമലംഘനങ്ങള്‍ കണ്ടെത്തിയതിനാലാണ് ഡ്രൈവര്‍മാര്‍ക്കെതിരേ നടപടി സ്വീകരിച്ചതെന്ന് ജനറല്‍ ട്രാഫിക് വിഭാഗം മേധാവി പറഞ്ഞു. അല്‍ റുവൈയ്യ പ്രദേശത്ത് അഭ്യാസപ്രകടനം നടത്തുന്ന വാഹനങ്ങളെ പൊലീസ് പട്രോള്‍ സംഘമാണ് കണ്ടെത്തിയത്

Share this story