സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് ദേവാലയത്തില്‍ 'പൊന്നോണം 2022'
dcvbn

സുഹാര്‍: സുഹാര്‍ സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് ദേവാലയത്തില്‍ യുവജന പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തില്‍ 'പൊന്നോണം 2022' ഓണാഘോഷം സംഘടിപ്പിച്ചു.

ഇടവക വികാരി ഫാ. സാജു പാടാച്ചിറ അധ്യക്ഷത വഹിച്ചു. ഡോ. സലീം താഹ, ഡോ. ഗിരീഷ് നവത്ത് എന്നിവര്‍ സംസാരിച്ചു. ട്രസ്റ്റി അനില്‍ കുര്യന്‍ സ്വാഗതം പറഞ്ഞു. കണ്‍വീനര്‍ സുനില്‍ മാത്യു, സെക്രട്ടറി സുനില്‍ ഡി. ജോര്‍ജ്, വൈസ് പ്രസിഡന്റ് തോമസ് വി. ജോഷ്വ, ട്രസ്റ്റി നിഖില്‍ ജേക്കബ് എന്നിവര്‍ സംബന്ധിച്ചു. വിവിധ കലാകായിക മത്സരങ്ങളില്‍ ഇടവക ജനങ്ങളും കുട്ടികളും പങ്കെടുത്തു. ബോസ്‌കോ, സാബു എന്നിവരുടെ ഗാനമേളയും ജോസ് ചാക്കോയുടെ സ്‌കിറ്റും പരിപാടിക്ക് മിഴിവേകി. വിഭവസമൃദ്ധമായ ഓണസദ്യയും മാവേലിയുടെ എഴുന്നള്ളത്തുംകൂടി ആയപ്പോള്‍ പ്രവാസികള്‍ക്ക് നാട്ടിലെ ഓണാഘോഷത്തിന്റെ ഒരു പുത്തന്‍ ഉണര്‍വ് ലഭ്യമായി.

Share this story