അത്യാഹിത വിഭാഗത്തില്‍ രോഗികളുടെ കാത്തിരിപ്പ് ; ചികിത്സ കിട്ടാന്‍ വൈകിയത് ലക്ഷത്തിലധികം പേര്‍

BAHRAIN

2019 ജനുവരി മുതല്‍ 2021 ആഗസ്ത് വരെയുള്ള കാലയളവില്‍ സല്‍മാനിയ മെഡിക്കല്‍ കോംപ്ലക്‌സിലെ അത്യാഹിത വിഭാഗത്തില്‍ ലക്ഷത്തിലധികം രോഗികളുടെ ചികിത്സ വൈകിയതായി ഓഡിറ്റ് റിപ്പോര്‍ട്ട്. അത്യാഹിത വിഭാഗത്തില്‍ എത്തുന്ന രോഗികളുടെ അവസ്ഥയനുസരിച്ച് ചികിത്സ തുടങ്ങേണ്ട സമയം കഴിഞ്ഞതിന് ശേഷം ചികിത്സ ആരംഭിച്ച കേസുകളുടെ എണ്ണമാണിത്.
സര്‍ക്കാര്‍ ആശുപത്രികളുടെ പ്രവര്‍ത്തനം ശക്തമാക്കാന്‍ സല്‍മാനിയ മെഡിക്കല്‍ കോംപ്ലക്‌സിലെ അത്യാഹിത വിഭാഗത്തില്‍ കൂടുതല്‍ സൗതര്യങ്ങള്‍ ഏര്‍പ്പെടുത്താനും ഓഡിറ്റ് റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നു. ഇതിനായുള്ള മുന്നൊരുക്കം തുടങ്ങിയതായി ബന്ധപ്പെട്ടവര്‍ അറിയിച്ചു.
 

Share this story