കുട്ടികള്‍ക്ക് പ്രതിരോധ വാക്‌സിനെടുക്കാന്‍ വിസമ്മതിച്ച രക്ഷിതാക്കള്‍ റിമാന്‍ഡില്‍
vaccine
പൊതുജനാരോഗ്യ വിഭാഗത്തില്‍ നിന്നും 20 പേര്‍ക്കെതിരെ പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടി.

കുട്ടികള്‍ക്ക് പ്രതിരോധ വാക്‌സിനെടുക്കാന്‍ വിസമ്മതിച്ച രക്ഷിതാക്കളെ റിമാന്‍ഡ് ചെയ്തു. പൊതുജനാരോഗ്യ വിഭാഗത്തില്‍ നിന്നും 20 പേര്‍ക്കെതിരെ പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടി.
രാജ്യം അംഗീകരിച്ച പ്രതിരോധ വാക്‌സിനുകള്‍ കുട്ടികള്‍ക്ക് ഹെല്‍ത്ത് സെന്ററുകള്‍ വഴി എടുപ്പിക്കണമെന്നാണ് നിയമം. എന്നാല്‍ രക്ഷിതാക്കള്‍ വിസമ്മതിച്ചു. തുടര്‍ന്ന് ആരോഗ്യമന്ത്രാലയം ബന്ധപ്പെട്ടവര്‍ക്ക് കേസ് കൈമാറി. ചോദ്യം ചെയ്തപ്പോള്‍ രണ്ടു പേരൊഴികെ ബാക്കിയുള്ളവര്‍ വാക്‌സിനേഷന്‍ ടെുക്കാന്‍ സമ്മതിച്ചു. വാക്‌സിനേഷന്‍ എതിര്‍ത്തവരെ ബോധവത്കരിച്ചു. തുടര്‍ന്നാണ് നടപടി.
 

Share this story