വണ്‍ ബില്യണ്‍ മീല്‍സ് പദ്ധതി : ഡോ. ആസാദ് മൂപ്പന്റെ സംഭാവന രണ്ട് കോടി

google news
mooppan

ശതകോടി മനുഷ്യര്‍ക്ക് ഭക്ഷണെത്തിക്കാന്‍ യു.എ.ഇ നടപ്പാക്കുന്ന വണ്‍ ബില്യണ്‍ മീല്‍സ് പദ്ധതിയിലേക്ക് ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത്‌കെയര്‍ സ്ഥാപക ചെയര്‍മാനും മാനേജിങ് ഡയരക്ടറുമായ പ്രമുഖ പ്രവാസി വ്യവസായി ഡോ. ആസാദ് മൂപ്പന്‍ രണ്ട് കോടി രൂപ സംഭാവന നല്‍കും.

50 രാജ്യങ്ങളില്‍ ദാരിദ്ര്യം അനുഭവിക്കുന്ന ജനങ്ങള്‍ക്ക് ഭക്ഷണം നല്‍കുന്ന പദ്ധതിയാണിത്. പോഷകാഹാരക്കുറവ് നേരിടുന്ന ശതകോടി മനുഷ്യര്‍ക്ക് ഭക്ഷണമെത്തിക്കാന്‍ യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം ആരംഭിച്ച പദ്ധതിയാണിത്.

വിശക്കുന്ന മനുഷ്യന് ഭക്ഷണം നല്‍കുക എന്നതാണ് നമുക്ക് നല്‍കാന്‍ കഴിയുന്ന ഏറ്റവും വലിയ സമ്മാനങ്ങളിലൊന്നെന്ന് ഡോ. ആസാദ് മൂപ്പന്‍ പറഞ്ഞു. ദുബൈ ഭരണാധികാരിയുടെ പദ്ധതിയാണിത്. 50 രാജ്യങ്ങളിലെ ദരിദ്രര്‍ക്ക് ഭക്ഷണം നല്‍കുക എന്നത് വലിയ ദൗത്യമാണ്. എന്നാല്‍, അസാധ്യമായതെല്ലാം അനായാസം സാധ്യമാക്കാന്‍ ദുബൈക്ക് കഴിയാറുണ്ട്.

വണ്‍ ബില്യണ്‍ മീല്‍സ് ഉദ്യമത്തിലേക്ക് സംഭാവന ചെയ്യുന്നത് ഞങ്ങള്‍ അംഗീകാരമായി കാണുകയാണെന്ന് ഡോ. ആസാദ് മൂപ്പന്‍ പറഞ്ഞു. ആസ്റ്റര്‍ വോളണ്ടിയേഴ്സ് പ്രാഗ്രാമിന്റെ മറ്റ് ഉദ്യമങ്ങളുടെയും ഭാഗമായാണ് ഇതെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

Tags