ഒമാന്‍ തണുക്കുന്നു ; മഞ്ഞു പുതച്ച് ജബല്‍ ശംസ്

snow

ഒമാനിലെ ഉയര്‍ന്ന പ്രദേശങ്ങളില്‍ തണുപ്പ് ശക്തമായി. ഈ വര്‍ഷത്തെ ഏറ്റവും കുറഞ്ഞ താപനിലയാണ് പല ഭാഗങ്ങളിലും.മഞ്ഞിന്റെ വെള്ളപുതപ്പണിഞ്ഞ് മനോഹരിയായിരിക്കുകയാണ് ജബല്‍ ശംസ്.
ഈ വര്‍ഷം ആദ്യമായി ഇവിടത്തെ താപനില മൈനസ് ഡിഗ്രി സെല്‍ഷ്യസിലെത്തി. മൈനസ് 2.1 ഡിഗ്രിയാണ് ചൊവ്വാഴ്ച രേഖപ്പെടുത്തിയത്.
സൈഖില്‍ 4.9 ഡിഗ്രിയും നിസ്വയില്‍ 10.6 ഡിഗ്രിയും അല്‍ ഹംറയില്‍ 11.3 ഡിഗ്രിയും യങ്കലില്‍ 12.2 ഡിഗ്രി സെല്‍ഷ്യസുമാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ താപനില
 

Share this story