ലോകത്ത് ഏറ്റവും ഉയര്‍ന്ന ജീവിത നിലവാരമുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇടം നേടി ഒമാന്‍

oman

ലോകത്ത് ഏറ്റവും ഉയര്‍ന്ന ജീവിത നിലവാരമുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇടം നേടി ഒമാന്‍. ലോക ഡാറ്റാ എന്‍സൈക്ലോപിഡീയയായ നംബിയോയുടെ പുതിയ പട്ടികയില്‍ എട്ടാം സ്ഥാനത്താണ് ഒമാനുള്ളത്. അറബ് രാജ്യങ്ങളുടെ പട്ടികയില്‍ 184.7 പോയ്ന്റുമായി ഒമാന്‍ ഒന്നാമതാണ്.
175.7 പോയിന്റുമായി യുഎഇ 15ാംസ്ഥാനത്തെത്തിയപ്പോള്‍ 167.5 പോയന്റുമായി ഖത്തര്‍ 20 ാം സ്ഥാനത്താണുള്ളത്
വാങ്ങല്‍ ശേഷി, മലിനീകരണം, വീടിന്റെ വില, വരുമാനം, ജീവിത ചെലവ്, സുരക്ഷ, ആരോഗ്യ പരിപാലനം,ട്രാഫിക് എന്നിവ പരിഗണിച്ചാണ് ജീവിത നിലവാരം കണക്കാക്കുന്നത്.
 

Share this story