ഒമാനിൽ കനത്ത മഴയിൽ റോഡുകൾ തകർന്നു; ആളപായമില്ല
Wed, 3 Aug 2022

മസ്കത്ത്: ഒമാനിൽ തുടരുന്ന കനത്ത മഴയിൽ റോഡുകൾ തകർന്നതായി റിപ്പോർട്ട്. വിവിധ ഗവർണറേറ്റുകളിൽ തിങ്കളാഴ്ച പെയ്ത കനത്ത മഴയിൽ ആളപായമുണ്ടായില്ലെന്ന് സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി (സി.ഡി.എ.എ) അറിയിച്ചു.വാദികൾ കുത്തിയൊലിച്ച് ഒഴുകാൻ ഇടയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് സി.ഡി.എ.എ മുന്നറിയിപ്പ് നൽകി.
സ്വന്തം ജീവനും മറ്റുള്ളവരുടെ ജീവനും അപകടത്തിലാക്കുന്ന വിധത്തിൽ വാദികളിൽ സാഹസിക പ്രവൃത്തികളിൽ ഏർപ്പെടുന്നവർക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.