ഒമാനിൽ കോ​വി​ഡ്​ കേ​സു​ക​ൾ കൂ​ടു​ത​ൽ നി​യ​ന്ത്ര​ണാ​ധീ​ന​മാ​കു​ന്നു
america covid cases

ഒമാനിൽ കോ​വി​ഡ്​ കേ​സു​ക​ൾ കൂ​ടു​ത​ൽ നി​യ​ന്ത്ര​ണാ​ധീ​ന​മാ​കു​ന്നു. വ്യാ​ഴാ​ഴ്ച മ​ഹാ​മാ​രി പി​ടി​പെ​ട്ട്​ ആ​രെ​യും ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​ട്ടി​ല്ല. നാ​ല്​ മാ​സ​ത്തി​നു​ ശേ​ഷം ഇ​താ​ദ്യ​മാ​യാ​ണ്​ കോ​വി​ഡ്​ ബാ​ധി​ച്ച്​​ ഒ​രാ​ളെ​പ്പോ​ലും ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്കാ​​തെ ക​ട​ന്നു​​ പോ​കു​ന്ന​ത്.

രാ​ജ്യ​ത്ത്​ ഒ​മി​ക്രോ​ണി​നെ തു​ട​ർ​ന്ന്​ ജ​നു​വ​രി​യി​ലാ​യി​രു​ന്നു കോ​വി​ഡ്​ കേ​സു​ക​ൾ കു​തി​ക്കാ​ൻ തു​ട​ങ്ങി​യ​ത്. തു​ട​ക്ക​ത്തി​ൽ നൂ​റും ഇ​രു​നൂ​റും കേ​സു​ക​ളാ​യി​രു​ന്നു റി​പ്പോ​ർ​ട്ട്​ ചെ​യ്തി​രു​ന്ന​ത്. പി​ന്നീ​ട്​ 2000ന്​ ​മു​ക​ളി​ലേ​ക്ക്​ പ്ര​തി​ദി​ന​കേ​സു​ക​ൾ റി​പ്പോ​ർ​ട്ട്​ ചെ​യ്യു​ന്ന സ്ഥി​തി​യി​ലേ​ക്കാ​യി.ഇ​തോ​ടെ ആ​ശു​പ​ത്രി​വാ​സ​വും മ​ര​ണ​നി​ര​ക്കും കു​തി​ച്ചു​യ​രാ​ൻ തു​ട​ങ്ങി. ഇ​ത്​ ആ​രോ​ഗ്യ​മേ​ഖ​ല​യി​ലു​ള്ള​വ​രെ ആ​ശ​ങ്ക​യി​ലാ​ഴ്ത്തി​യി​രു​ന്നു. ജ​നു​വ​രി​യു​ടെ പ​കു​തി​യി​ലൊ​ക്കെ ദി​നേ​നെ 25ന്​ ​താ​​ഴെ​യാ​യി​രു​ന്നു ആ​ളു​ക​ളെ ആ​ശു​പ​ത്രി​യി​ൽ പ്ര​​വേ​ശി​പ്പി​ച്ചി​രു​ന്ന​ത്.

Share this story