ആഗോള ഭക്ഷ്യസുരക്ഷ സൂചികയില്‍ അറബ് ലോകത്ത് ഒമാന്‍ നാലാം സ്ഥാനം കരസ്ഥമാക്കി ​​​​​​​
Global Food Security Index

ആഗോള ഭക്ഷ്യസുരക്ഷ സൂചികയില്‍ അറബ് ലോകത്ത് ഒമാന്‍ നാലാം സ്ഥാനം കരസ്ഥമാക്കി. ആഗോള തലത്തില്‍ 40ാം സ്ഥാനത്താണ് ഒമാന്‍. ഇക്കണോമിസ്റ്റ് ഇംപാക്ടുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള 2021ലെ ആഗോള ഭക്ഷ്യസുരക്ഷ സൂചികയിലെ ഏറ്റവും പുതിയ കണക്കിലാണ് ഇക്കാര്യം പറയുന്നത്.


 
അറബ് ലോകത്ത് 73.6 സ്‌കോറോടെ ഖത്തര്‍ ആണ് ഒന്നാമത്. രണ്ടാം സ്ഥാനത്ത് കുവൈത്താണുള്ളത്. തെട്ടടുത്ത് വരുന്നത് യ.എ.ഇയാണ്. ബഹ്റൈന്‍ അഞ്ചും സൗദി ആറും സ്ഥാനത്തുമാണുള്ളത്. 84 സ്‌കോറുമായി ആഗോള തലത്തില്‍ അയര്‍ലന്‍ഡാണ് ഒന്നാം സ്ഥാനത്തുള്ളത്.

Share this story