ഒമാൻ തീരത്ത് വച്ച് എണ്ണ ടാങ്കറിന് നേരെ ഡ്രോൺ ആക്രമണം

tanker

മസ്ക്കറ്റ് : ഒമാൻ തീരത്ത് വച്ച് എണ്ണ ടാങ്കറിന് നേരെ ഡ്രോൺ ആക്രമണമുണ്ടായെന്ന് റിപ്പോർട്ട്. ഒമാൻ തീരത്ത് നിന്ന് 240 കിലോമീറ്റർ അകലെ ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം. സിംഗപ്പൂർ ആസ്ഥാനമായുള്ള ഈസ്റ്റേൺ പസഫിക് ഷിപ്പിംഗിന്റെ നിയന്ത്രണത്തിലുള്ള പസഫിക് സിർകോൺ എന്ന എണ്ണ ടാങ്കറിന് നേരെയാണ് ആക്രമണമുണ്ടായത്. ഇസ്രയേലി കോടീശ്വരനായ ഇഡാൻ ഒഫെറിന്റെ ഉടമസ്ഥതയിലുള്ളതാണ് ഈ ഷിപ്പിംഗ് കമ്പനി.

ആളപായമോ എണ്ണച്ചോർച്ചയോ ഇല്ലെങ്കിലും കപ്പലിൽ നേരിയ തോതിൽ നാശനഷ്ടമുണ്ടെന്നാണ് വിവരം. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തില്ലെങ്കിലും പിന്നിൽ ഇറാനാണോ എന്ന് സംശയമുണ്ട്.
 

Share this story