വിവിധ മേഖലകളിൽ സ​ഹ​ക​ര​ണം; ഒ​മാ​നും താ​ൻ​സ​നി​യ​യും ആ​റു ക​രാ​റു​ക​ളി​ൽ ഒ​പ്പു​വെ​ച്ചു
Oman  Cooperation


താ​ൻ​സ​നി​യ​ൻ പ്ര​സി​ഡ​ന്‍റ്​ സ​മി​യ സു​ലു​ഹു ഹ​സ​ന്‍റെ ഒ​മാ​ൻ സ​ന്ദ​ർ​ശ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി സ​ഹ​ക​ര​ണ​ങ്ങ​ൾ വ​ർ​ധി​പ്പി​ക്കാ​ൻ ല​ക്ഷ്യ​മി​ട്ട്​ ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ൽ വി​വി​ധ ക​രാ​റു​ക​ളി​ൽ ഒ​പ്പു​വെ​ച്ചു. ഊ​ർ​ജം, വി​നോ​ദ​സ​ഞ്ചാ​രം, പ്ര​കൃ​തി​വി​ഭ​വ​ങ്ങ​ൾ, ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സം-​പ​രി​ശീ​ല​നം, ദേ​ശീ​യ മ്യൂ​സി​യ​ങ്ങ​ൾ തു​ട​ങ്ങി ആ​റ്​ ക​രാ​റു​ക​ളി​ലാ​ണ്​ ഒ​പ്പു​വെ​ച്ചി​രി​ക്കു​ന്ന​തെ​ന്ന്​ ഒ​മാ​ൻ വാ​ർ​ത്ത ഏ​ജ​ൻ​സി (ഒ.​എ​ൻ.​എ) റി​പ്പോ​ർ​ട്ട്​ ചെ​യ്തു.


ഒ​മാ​ൻ ചേം​ബ​ർ ഓ​ഫ് കോ​മേ​ഴ്‌​സ് ആ​ൻ​ഡ് ഇ​ൻ​ഡ​സ്ട്രി, ടാ​ൻ​സാ​നി​യ ചേം​ബ​ർ ഓ​ഫ് കോ​മേ​ഴ്‌​സ്, ഇ​ൻ​ഡ​സ്ട്രി ആ​ൻ​ഡ് അ​ഗ്രി​ക​ൾ​ച്ച​ർ, സാ​ൻ​സി​ബാ​ർ നാ​ഷ​ന​ൽ ചേം​ബ​ർ ഓ​ഫ് കോ​മേ​ഴ്‌​സ് എ​ന്നി​വ ത​മ്മി​ൽ ത്രി​ക​ക്ഷി ക​രാ​റി​ലും എ​ത്തി​യി​ട്ടു​ണ്ട്. ഒ​മാ​ൻ ഇ​ൻ​വെ​സ്റ്റ്‌​മെ​ന്റ് അ​തോ​റി​റ്റി​യും സാ​ൻ​സി​ബാ​ർ ഇ​ൻ​വെ​സ്റ്റ്‌​മെ​ന്റ് ​​പ്ര​മോ​ഷ​ൻ അ​​തോ​റി​റ്റി​യും ത​മ്മി​ൽ മ​റ്റൊ​രു ധാ​ര​ണ​പ​ത്ര​ത്തി​ലും ഒ​പ്പു​വെ​ച്ചു.

Share this story