ഒമാനിൽ അനധികൃതമായി പ്രവേശിക്കുന്നവർക്കെതിരെ നടപടി ശക്തമാക്കി
illegal entry

ഒമാനിൽ അനധികൃതമായി പ്രവേശിക്കുന്നവർക്കെതിരെ നടപടി ശക്തമാക്കി റോയൽ ഒമാൻ പൊലീസ് (ആർ.ഒ.പി). ജൂണിൽ നുഴഞ്ഞുകയറിയ 58 വിദേശ പൗരന്മാരെ പിടികൂടിയതായി ആർ.ഒ.പി അറിയിച്ചു. ദോഫാർ ഗവർണറേറ്റ് പൊലീസ് കമാൻഡന്റ് ജൂൺ 29ന് രാജ്യത്തേക്ക് കടന്നുകയറിയ ആറുപേരെയും ഇവരെ സഹായിച്ച ഒരാളെയും പിടികൂടിയിരുന്നു. സലാല വിലായത്തിൽനിന്നാണ് വിവിധ രാജ്യങ്ങളിൽനിന്നുള്ള നുഴഞ്ഞുകയറ്റക്കാരെ പിടികൂടിയത്.

ജൂൺ 26ന് 18 വിദേശികളെയും ഇവരെ സഹായിച്ചതിന് നാല് സ്വദേശികളെയും അൽവുസ്താ ഗവർണറേറ്റ് പൊലീസ് കമാൻഡന്റ് അറസ്റ്റ് ചെയ്തു. ആഫ്രിക്കൻ വംശജരാണ് പിടിയിലായവർ. 20ന് വടക്കൻ ബാത്തിന ഗവർണറേറ്റിലെ കോസ്റ്റ് ഗാർഡ് പൊലീസ് ബോട്ടിലെത്തിയ 23 പേരെയാണ് പിടികൂടിയത്.
 

Share this story