യമന്‍ അതിര്‍ത്തിയില്‍ ഷെല്‍ ആക്രമണം നടത്തിയിട്ടില്ല ; സൗദി സഖ്യസേന

saudi

യമന്‍ അതിര്‍ത്തിയില്‍ ആക്രമണം നടത്തിയിട്ടില്ലെന്ന് സൗദി സഖ്യസേന. അതിര്‍ത്തി പ്രദേശമായ മൊന്നാബിഹ്, ശാഹ്ദ എന്നിവിടങ്ങളില്‍ സഖ്യസേന ഷെല്‍ ആക്രമണം നടത്തിയെന്ന് യമന്‍ വിമതരായ ഹൂതികള്‍ ആരോപിച്ചിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു സഖ്യസേന. അടിസ്ഥാന രഹരിതമായ ആരോപണമാണ് ഹൂതികള്‍ ഉന്നയിക്കുന്നതെന്ന് സഖ്യസേനാ വക്താവ് ബ്രിഗേഡിയര്‍ ജനറല്‍ തുര്‍ക്കി അല്‍ മാലിക്കി പറഞ്ഞു.സഖ്യസേന ആക്രമണം നടത്തുകയോ സിവിലിയന്‍മാര്‍ക്ക് അപായം സംഭവിക്കുകയോ ചെയ്തിട്ടില്ലെന്നും വക്താവ് വ്യക്തമാക്കി.
 

Share this story