വൈദ്യുതി ജല ഉപഭോക്താക്കള്‍ക്കായി പുതിയ ബില്ലിങ് സംവിധാനം ഒരുക്കം പൂര്‍ത്തിയായി

electric1

വൈദ്യുതി ജല ഉപഭോക്താക്കള്‍ക്കായി പുതിയ ബില്ലിങ് സംവിധാനം ഒരുക്കം പൂര്‍ത്തിയായതായി വൈദ്യുതി, ജല അതോറിറ്റി അധികൃതര്‍ വ്യക്തമാക്കി. കൃത്യമായ ബില്‍ സൂക്ഷ്മതയോടെ ലഭ്യമാക്കാനാണ് നീക്കം. പരമാവധി പരാതി ഒഴിവാക്കുന്നതിന് കാര്യക്ഷമമായ സംവിധാനം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചു. ഇതിനായി ആയിരത്തിലധികം ജീവനക്കാര്‍ക്ക് പരിശീലനം നല്‍കുന്നുണ്ട്.
കഴിഞ്ഞ മാസങ്ങളില്‍ വൈദ്യുതി ബില്ലുമായി ബന്ധപ്പെട്ട് നിരവധി പരാതി ലഭിച്ചു. അതിന്റെ അടിസ്ഥാനത്തില്‍ ബില്ലിങ് സംവിധാനം ഏല്‍പ്പിച്ച കമ്പനിയെ ചുമതലയില്‍ നിന്നു നീക്കുന്നതുള്‍പ്പെടെ നടപടി സ്വീകരിച്ചു. പൂര്‍ണമായും ഡിജിറ്റല്‍വത്കൃത ബില്ലായിരിക്കും ഇനി നല്‍കുക.
 

Share this story