ദേശീയദിനം; സൗദി എയര്‍ലൈന്‍സില്‍ ടിക്കറ്റ് നിരക്കില്‍ വന്‍ ഇളവ്
flight

സൗദി അറേബ്യയുടെ 92ാം ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച് വിമാന കമ്പനിയായ സൗദിയ ടിക്കറ്റുകള്‍ക്ക് പ്രത്യേക ഓഫര്‍ പ്രഖ്യാപിച്ചു. സൗദിക്ക് അകത്ത് ഒരു സ്ഥലത്ത് നിന്ന് മറ്റൊരു സ്ഥലത്തേക്ക് ആഭ്യന്തര വിമാന ടിക്കറ്റ് നിരക്ക് വെറും 92 റിയാലായാണ് ഓഫര്‍ പ്രഖ്യാപിച്ചിട്ടുള്ളത്.


സെപ്റ്റംബര്‍ 21 മുതല്‍ 23 വരെയുള്ള ദിവസങ്ങളിലാണ് ടിക്കറ്റ് ബുക്ക് ചെയ്യേണ്ടത്. ടിക്കറ്റ് ബുക്ക് ചെയ്യുന്നവരില്‍ ഭാഗ്യശാലികള്‍ക്കാണ് ഓഫര്‍ ലഭിക്കുക. പക്ഷെ അടുത്ത ജനുവരി ഒന്നു മുതല്‍ മാര്‍ച്ച് 31 വരെയുള്ള മൂന്ന് മാസ കാലയളവിലാണ് ഓഫര്‍ ടിക്കറ്റില്‍ യാത്രചെയ്യാനാവുക.

മുഴുവന്‍ സെക്ടറുകളിലേക്കും ഓഫര്‍ ഉണ്ടായിരിക്കുമെങ്കിലും പരിമിതമായ സീറ്റുകളിലേക്കുമാത്രമായിരിക്കും ഓഫര്‍. ഇക്കോണമി ക്ലാസ് ടിക്കറ്റ് 92 റിയാലിനും ബേസിക് ഇക്കോണമി ക്ലാസ് ടിക്കറ്റ് 192 റിയാലിനും ലഭിക്കും. വണ്‍വേ ടിക്കറ്റിനു മാത്രമാണ് ഓഫര്‍ ലഭിക്കുക.

Share this story